ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മന്ത്രി ഇറക്കിവിട്ടതായി പരാതി
അഗളി : അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് മനസ്സിലാക്കാനെത്തിയ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉദ്യോഗസ്ഥതല യോഗത്തില്‍ നിന്നും ഇറക്കിവിട്ടതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശനാണ് മന്ത്രിക്കെതിരെ പരാതി ഉന്നയിച്ചത്. ഉദ്യോഗസ്ഥരുമായി ശിശുമരണങ്ങളെക്കുറിച്ച് മന്ത്രി ചോദിച്ചറിയുന്നതിനിടേയാണ് ഈശ്വരീരേശന്‍ യോഗസ്ഥലത്തേക്ക് കയറിപ്പോയത്. അപ്പോഴാണ് മന്ത്രി അല്‍പ്പം കാത്തിരിക്കാനും യോഗം കഴിഞ്ഞശേഷം കാണാമെന്നും ഈശ്വരീരേശനെ അറിയിച്ചത്. ഇതില്‍ ക്ഷുഭിതയായ ഈശ്വരീരേശന്‍ യോഗം നടക്കുന്ന അഗളി പി.എച്ച്.സിക്കുമുന്നില്‍ പ്രതേഷേധിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സരിത, ജില്ലാ കലക്ടര്‍ ബാലമുരളി, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡി.എം.ഒ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം യോഗത്തിനിടക്ക് കയറിവന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണെന്ന് അറിയാതെയാണ് പുറത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും മന്ത്രി കെ.കെ ഷൈലജ യോഗശേഷം പരസ്യമായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."