HOME
DETAILS

പ്രതിപക്ഷ ബഹിഷ്‌കരണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

  
backup
January 04 2020 | 06:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ac%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

 

 

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നു ദിവസം നീണ്ടുനിന്ന രണ്ടാമത് സമ്മേളനം സമാപിച്ചു. ഒന്നാം സമ്മേളനത്തിന് ലഭിച്ച പങ്കാളിത്തം പ്രതിപക്ഷ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഉണ്ടായിരുന്നില്ല.
ലോക കേരള സഭ സ്ഥിരം സംവിധാനമായി നിയമ പരിരക്ഷനല്‍കുന്നതിനായി നിയമനിര്‍മാണം വൈകാതെ തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. ഏഴ് മേഖലാ യോഗങ്ങളുടെയും എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെയും റിപ്പോര്‍ട്ടിങും ഇന്നലെ നടന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ ബഹിഷ്‌കരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്. പ്രവാസികള്‍ക്കിടയില്‍ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ പ്രതിപക്ഷനടപടി കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് നില്‍കുന്നതാണ് ബലമെന്നും ആരുമില്ലെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിനായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഓരോ മേഖലയിലെയും പ്രൊഫഷണലുകളുടെ വ്യത്യസ്ത സമ്മേളനം പ്രത്യേകം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. വിവിധ ഭാഗത്തുള്ള പ്രവാസികളുടെ ഡയസ്‌പോറ സമ്മേളനങ്ങളും ചേരും. ലോക കേരള സഭ തന്നെ ഇതിനു മുന്‍കൈയെടുക്കണം. ആഗോള പ്രവാസി രജിസ്റ്റര്‍ തയാറാക്കുന്നതിന് നടപടി സ്വീകരിക്കും. ലോക നിലവാരത്തിലുള്ള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കും. ഇത് സ്ഥാപിച്ചുതരാന്‍ പ്രവാസികള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago