HOME
DETAILS

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; അധ്യാപക പരിശീലനം തടസപ്പെട്ടു

  
backup
January 02 2019 | 05:01 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-6

കല്‍പ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം അധ്യാപക പരിശീലനം തടസപ്പെട്ടു.
പരിശീലനത്തില്‍ പങ്കെടുക്കാനായെത്തിയ 36 ഹൈസ്‌കൂള്‍ അധ്യാപകര്‍ തിരിച്ച് പോയി. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലയിലുള്ള അധ്യാപകര്‍ പരിശീലനത്തിനായി കല്‍പ്പറ്റയിലെത്തിയത്. മൈസൂര്‍ ആസ്ഥാനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദി വകുപ്പാണ് വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്നത്. ജനുവരി ഒന്നു മുതല്‍ 11 വരെയാണ് പരിശീലനം.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി ജില്ലയിലെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകരുടെ ലിസ്റ്റ് തയാറാക്കി. ജില്ലയിലെ 40 ഹൈസ്‌കൂളുകളില്‍ നിന്നായി 40 പേരെ തെരഞ്ഞെടുത്തു. കല്‍പ്പറ്റയിലെ എച്ച്.ഐ.എം യു.പി സ്‌കൂളായിരുന്നു പരിശീലന കേന്ദ്രം. പരിശീലനത്തില്‍ പങ്കെടുക്കാനായി ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റുമായി 36 അധ്യാപകര്‍ ഇന്നലെ സ്‌കൂളിലെത്തിയിരുന്നു. എന്നാല്‍ സംഘടിപ്പിക്കേണ്ട വകുപ്പ് മേധാവികളോ, ക്ലാസെടുക്കേണ്ട ഫാക്കല്‍റ്റി അംഗങ്ങളോ എത്തിച്ചേര്‍ന്നവര്‍ ഉച്ചയോടെ തിരിച്ച് പോകുകയായിരുന്നു. പരിശീലനം തടസപ്പെട്ടതും അധ്യാപകര്‍ തിരിച്ച് പോകാനിടയായതും വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണെന്ന് അധ്യാപകര്‍ ആരോപിച്ചു. മുടങ്ങിയ പരിശീലനം മറ്റൊരു അവധി ദിവസം എടുക്കാനാണ് തീരുമാനമെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും പരിശീലനത്തിനെത്തിയ അധ്യാപകര്‍ പറഞ്ഞു.

വകുപ്പിന്റേത് വന്‍വീഴ്ച: കെ.എസ്.ടി.യു


കല്‍പ്പറ്റ: അധ്യാപക പരിശീലനം തടസപ്പെട്ടതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് കുറ്റകരമായ വീഴ്ചയാണുണ്ടായതെന്നും ഇതംഗീകരിക്കാനാവില്ലെന്നും കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പരിശീലനം തടസപ്പെട്ടതും അധ്യാപകര്‍ തിരിച്ച് പോകാനിടയായതും വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. പരിശീലനം നിര്‍ത്തിയത് വനിതാ മതിലിനാണോ എന്ന് സംശയിക്കുന്നതായും യോഗം ആരോപിച്ചു.
യോഗത്തില്‍ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്, സംസ്ഥാന മുന്‍ സെക്രട്ടറി കെ. അബ്ദുല്‍ കരീം, ജില്ലാ ട്രഷറര്‍ കെ. സിദ്ദീഖ്, സംസ്ഥാന സമിതി അംഗം ഇ.ടി റിഷാദ്, കെ. നസീര്‍, കെ.എം മുഹമ്മദ് റാഫി സംസാരിച്ചു. പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago