മഴ: സജീവമായി കുട വിപണി
മലപ്പുറം: മഴക്കാലം ആരംഭിച്ചതോടെ കുട വിപണിയും സജീവമായി. ബ്രാന്‍ഡഡ് കമ്പനികളുടെ കുടകള്‍ക്ക് വില വര്‍ധിച്ചതിനാല്‍ വഴിയോരക്കുടക്കച്ചടവടങ്ങളും പൊടിപൊടിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരാണ് വഴിയോരങ്ങളില്‍ കുടക്കച്ചവടം നടത്തുന്നത്. സാധാരണ നിലയില്‍ 400 ഉം 500 ഉം രൂപ കൊടുത്ത് വാങ്ങിക്കുന്ന ബ്രാന്‍ഡഡ് കുടകളെ അപേക്ഷിച്ച് 200 രൂപയ്ക്ക് ലഭ്യമാകുന്ന ഇത്തരം കുടകള്‍ക്ക് ആവശ്യക്കാരേറെയാണ്. വിവിധ വര്‍ണ്ണങ്ങളിലും ഡിസൈനുകളിലുമുള്ള കുടകള്‍ക്ക് സാധാരണ കുടകളെ അപേക്ഷിച്ച് വലിപ്പം കൂടുതലുമുണ്ട്. എല്ലാവര്ക്കും ഉപയോഗക്കാവുന്ന വര്‍ണ്ണക്കുടകള്‍ വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്.
അന്യസംസ്ഥാനത്തുനിന്ന് വഴിയോരക്കുടക്കച്ചവടക്കാര് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കുടവില്‍പ്പന നടത്തുന്നത്. കുടില്‍ വ്യവസായമായി നിര്‍മിച്ച കുടകളുമായി ഉത്തരേന്ത്യക്കാരാണ് ജില്ലയില്‍ ഏറെയും എത്തിയിട്ടുള്ളത്. കൂടുതല്‍ വിസ്താരമേറിയതും അധികം കമ്പികളുമുള്ളതും വിവിധ വര്ണളിലുമുളള കാലന് കുടകളാണ് ഇവര്‍ വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."