ഇന്ത്യന്‍ മുസ്ലിങ്ങളെ കുറിച്ച് വേവലാതി പെടാതെ സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തിക്കൂ- ഇംറാന്‍ ഖാനോട് ഉവൈസി
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് വേവലാതിപ്പെടുന്നതിന് പകരം സ്വന്തം നാട്ടുകാരെ ചിന്തിക്കൂ എന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനോട് ഓള് ഇന്ത
ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗ്ലാദേശില്‍ നിന്നുള്ള വിഡിയോ ഇന്ത്യയില്‍ നിന്നുഅളളതാണെന്ന് പറഞ്ഞു പങ്കുവെച്ച ഇമ്രാന്റെ നടപടിക്കെതിരെയാണ് ഉവൈസിയുടെ പ്രതികരണം.
'ഇന്ത്യയില്‍ നിന്നുള്ളതാണെന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇംറാന്‍ ഖാന് നിങ്ങള്‍ നിങ്ങളുടെ നാട്ടുകാരെ ഓര്‍ത്ത് വേവലാതിപ്പെടൂ. ജിന്നയുടെ തെറ്റായ തെറ്റായ ആശയം ഞങ്ങള്‍ അന്നുതന്നെ തള്ളിയതാണ്. ഇന്ത്യന്‍ മുസ് ലിങ്ങളായതില് ഞങ്ങള്‍ അഭിമാനിക്കുന്നു. ഇനിയും അങ്ങിനെതന്നെയായിരിക്കും'- ഉവൈസി പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള ഏഴുവര്‍ഷം പഴക്കമുള്ള വീഡിയോ ആണ് ഇമ്രാന് ഖാന് പങ്കുവെച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."