HOME
DETAILS
MAL
മൊബൈല്‍ ഫോണിനു പണം കെട്ടിയപ്പോള്‍ കിട്ടിയത് കളിപ്പാട്ടങ്ങള്‍
backup
June 09 2016 | 09:06 AM
തിരൂര്‍: മൊബൈല്‍ഫോണ്‍ വഴി ലഭിച്ച സന്ദേശ പ്രകാരം വിലപ്പിടിപ്പുളള മൊബൈല്‍ ഫോണിനു പണം കെട്ടിയപ്പോള്‍ കിട്ടിയത് കളിപ്പാട്ടങ്ങള്‍. ചമ്രവട്ടം സ്വദേശിയാണ് വഞ്ചിക്കപ്പെട്ടത്.ആധുനിക സംവിധാനമുള്ള ജെ 7 മൊബൈല്‍ ഫോണിനാണു യുവാവു ബുക്ക് ചെയ്തത്. ഇപ്രകാരം പോസ്റ്റ്ഓഫീസില്‍ വി പി പി വഴി ലഭിച്ച പാക്കിനു 3500രൂപ അടക്കുകയായിരുന്നു. പൊതി പൊളിച്ചു നോക്കിയപ്പോഴാണു നിറയെ കളിപ്പാട്ടങ്ങള്‍ കിട്ടിയത്.ചത്തീസഗഡിലെ എ ആര്‍ എസ് കമ്പനിയാണ് ഫോണ്‍ അയച്ചത്. സരസ്വതി ദേവിയുടെ രൂപമടക്കമുളള കളിപ്പാട്ടങ്ങളാണ് കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."