റമദാന്‍; പലഹാരവിപണി സജീവമായി
മലപ്പുറം: റമദാന്‍ ആരംഭിച്ചതോടെ ചൂടുപിടിച്ച കച്ചവടമാണു പലഹാര വിപണിയില്‍. ഉന്നക്കായ, കിളിക്കൂട്, ഗോളി ബജി,പല്ലട തുടങ്ങിയ പലഹാരങ്ങളാണു വിപണിയിലെ താരങ്ങള്‍. അവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവു പലഹാരവിപണിയിലുമുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറയാണ് ഈ പലഹാരങ്ങള്‍ക്ക്. മഴക്കാലമായതിനാല്‍ പഴവര്‍ഗങ്ങളേക്കാള്‍ ചൂടോടെയുള്ള പലഹാരങ്ങള്‍ക്കാണ് ഇത്തവണ ഡിമാന്‍ഡ്. ഇഫ്താര്‍ വിരുന്നുകളിലും വീടുകളിലെ നോമ്പു തുറകളിലും മുന്‍നിരയില്‍ നില്‍കുന്നവയാണ് ഇത്തരം പലഹാരങ്ങള്‍.
സമൂസ, ഉള്ളിവട, കിഴങ്ങ് ബജി, കോഴിയട, ഇറച്ചി പത്തല്‍ തുടങ്ങിയവയാണു മറ്റു പ്രധാന വിഭവങ്ങള്‍. ഇവയില്‍ തന്നെ വ്യത്യസ്ത ഇനം പലഹാരങ്ങളുണ്ട്. ചിക്കന്‍ സമൂസ, വെജ് സമൂസ, ബീഫ് സമൂസ തുടങ്ങിയവയാണു സമൂസയിലെ വ്യത്യസ്ത വിഭവങ്ങള്‍. പൊരിച്ച അട, ബീഫ് അട,പല്ലട തുടങ്ങിയ അട വിഭവങ്ങളും വിപണിയില്‍ സജീവമാണ്. ബേക്കറികളും കൂള്‍ബാറുകളും അടച്ചിട്ടു പലഹാരങ്ങള്‍ക്ക് മാത്രമായി പുതിയ സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുകയാണ് കച്ചവടക്കാര്‍. അതേ സമയം മഴയായതിനാല്‍ വഴിയോരക്കച്ചവടം ഇത്തവണ കുറവാണ്. മഴമാറിനില്‍ക്കുന്ന സമയത്തു മാത്രമാണ് വഴിയോരക്കച്ചവടം സജീവമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."