HOME
DETAILS

പുന്നയൂര്‍ പഞ്ചായത്തില്‍ 7.69 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം

  
backup
January 02 2019 | 07:01 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2-3

പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്തില്‍ 7.69 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.
പഞ്ചായത്തിലെ 2019-2020ലേക്കുള്ള മൊത്തം 132 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. വാര്‍ഷിക ഗ്രാന്റായി 4.12 കോടിയും കേന്ദ്ര സംസ്ഥാന വിഹിതം, തനത് ഫണ്ട് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ എം.പി.എം.എല്‍.എ തുടങ്ങിയവയില്‍ നിന്നുള്ള ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്.
ഡിസംബര്‍ പകുതി വാരം പിന്നിടുമ്പോള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 60 ശതമാനം ചെലവഴിച്ച് പുന്നയൂര്‍ പഞ്ചായത്ത് ജില്ലയില്‍ 27-ാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ 337-ാം സ്ഥാനത്തുമാണുള്ളതെന്ന് പ്രസിഡന്റ് ബുഷറ ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രന്‍, അംഗങ്ങളായ ആര്‍.പി ബഷീര്‍, അഷറഫ് മൂത്തേടത്ത് എന്നിവര്‍ അറിയിച്ചു.
ഭവന നിര്‍മാണത്തിന് 1.12 കോടിയും ചെലവിടും. ദേശീയ പാതയില്‍ നിന്ന് അകലാട് ബദര്‍ പള്ളി വഴി എടക്കര കുഴിങ്ങരയിലേക്കുള്ള റോഡില്‍ നിലവില്‍ ചീര്‍പ്പ് പാലമാണ്. ഇത് ദ്രവിച്ച് തകര്‍ച്ചയുടെ വക്കിലാണ്. പ്രദേശത്തെ പ്രതിനിധികൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമഫലമായാണ് കനോലി കനാലിനു കുറുകെ വാഹനങ്ങള്‍ കൂടി കടന്നുപോകാനുള്ള ചലിക്കും പാലം നിര്‍മിക്കുന്നത്.
പഞ്ചായത്തിന്റെ വിഹിതത്തിനൊപ്പം ജില്ല പഞ്ചായത്തും വിഹിതം വെക്കുമെന്നാണ് പ്രതീക്ഷ. പാലം വന്നാല്‍ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മന്ദലാംകുന്ന് വരെയുള്ള ദൂരം ഒഴിവാക്കി നേരെ വടക്കേക്കാട് ഭാഗത്തേക്ക് എളുപ്പത്തിലെത്താനാകും.
സമഗ്ര പച്ചക്കറി പദ്ധതി, കുട്ടാടന്‍ പാടം വികസനം, മൃഗസംരക്ഷണമേഖലയില്‍ പശു,ആട്,മുട്ടകോഴി വിതരണം മത്സ്യത്തൊഴിലാളിയായികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സംരക്ഷണ പദ്ധതികള്‍ ബഡ്‌സ് സ്‌കൂള്‍ നവീകരണം, പകല്‍ വീട് അടിസ്ഥാനമൊരുക്കുക, ആധുനിക ക്രിമിറ്റോറിയം നിര്‍മാണം, പഞ്ചായത്ത് ഓഫിസിന് സ്ഥലം വാങ്ങാനും വിവിധ അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങുന്നത്തിനും ബിള്‍ഡിങ് നിര്‍മിക്കുന്നതിനും പദ്ധതികള്‍, സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം, ചെറുകിട കുടിവെള്ള പദ്ധതികള്‍, തുടങ്ങിയ പദ്ധതികളും തയാറാക്കിയിട്ടുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago