അസം പോരാട്ടച്ചൂടില്‍
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് തിരി കൊളുത്തിയ അസം വീണ്ടുമൊരു പോരാട്ടഭൂമിക്ക് വേദിയാവുന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടത്തിനാണ് തലസ്ഥാനനഗരിയായ ഗുവാഹത്തിയിലെ ബരസ്പര സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ഇരുടീമും പുതുവര്‍ഷം ജയത്തോടെ തുടങ്ങാന്‍ മോഹിക്കുമ്പോള്‍ പോരാട്ടം കനക്കും. ഇന്ന് രാത്രി 7നാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്നുള്ള പ്രക്ഷോഭം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരം കനത്ത സുരക്ഷയിലാണ് നടക്കുകയെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മത്സരം നടക്കുന്ന ബരസ്പര സ്റ്റേഡിയത്തില്‍ പോസ്റ്ററും ബാനറും അനുവദിക്കില്ലെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണും പഴ്‌സും മാത്രമാണ് ഗാലറിക്കുള്ളിലേക്ക് കടത്തിവിടുകയെന്നും അസം അസോസിയേഷന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാനും ജസ്പ്രീത് ബുംറയും തിരിച്ചെത്തിയതാണ് ടീമിന് നല്‍കുന്ന പുതുവര്‍ഷ സമ്മാനം. പരുക്കിനെ തുടര്‍ന്നാണ് ഇരുവരും തിരിച്ചെത്തുന്നത്. പരുക്ക് മൂലം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കളത്തിന് പുറത്തിരുന്ന ലോക ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറിന്റെ തിരിച്ചുവരവ് ടീമിന് കരുത്തേകും.
താരം ഇന്നലെ പരിശീലനത്തിനിറങ്ങിയതും ആത്മവിശ്വാസം പകരുന്നു. അതേസമയം, രോഹിത് ശര്‍മയും മുഹമ്മദ് ഷമിയുമില്ലാതെ ഒരുപിടി യുവതാരങ്ങളുമായാണ് ഇന്ത്യ പോരിനിറങ്ങുന്നത്.
മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളിങ് താരം ലസിത് മലിംഗ നായകനായുള്ള ലങ്കന്‍ ടീമില്‍ എയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തിയതാണ് പ്രധാന പ്രത്യേകത.
16 മാസത്തിന് ശേഷമാണ് താരം ടി20യിലേക്ക് മടങ്ങിയെത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓഗസ്റ്റ് 2018ലാണ് താരം ഈ ഫോര്‍മാറ്റില്‍ അവസാനമായി കളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."