ആരോഗ്യം അതിജീവനം; കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 'വായനാമൂല' തുടങ്ങി
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍, കിടപ്പു രോഗികള്‍, കൂട്ടിരിപ്പിരിക്കുന്നവര്‍, സഹായികള്‍ ഇവര്‍ക്ക് വിജ്ഞാനത്തിനും വിനോദത്തിനും സമയം ചെലവഴിക്കാന്‍ ഇനി മറ്റുവഴികള്‍ തേടേണ്ടതില്ല.
സുമനസുകളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ ആരോഗ്യം അതിജീവനം, വായനാ കോര്‍ണറിന് പുതുവത്സരദിനത്തില്‍ തുടക്കമിട്ടു. ആശുപത്രിയിലെ നാലുഭാഗങ്ങളിലായി 14000 രൂപ ചെലവിലാണ് ഷെല്‍ഫുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്രമാസികകള്‍, ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍ തുടങ്ങി വായനാ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം വായനാ സ്റ്റാന്‍ഡിലുണ്ടായിരിക്കുന്നതാണ്. കെ. ചന്ദ്രന്‍, കെ. ഉത്തമന്‍, പി. അരവിന്ദാക്ഷന്‍, പി.എം നാരായണന്‍ എന്നിവരാണ് സ്റ്റാന്‍ഡുകള്‍ സംഭാവന ചെയ്തത്. വായനാ കോര്‍ണറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
പി.എം നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഉഷ നാരായണന്‍, ഡോ. ദീപക് ഗോപിനാഥ്, ടി.എസ് സുബ്രഹ്മണ്യന്‍, സതീരത്‌നം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."