നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ല; കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി
കോഴിക്കോട്: നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് നസിറുദ്ദീന്‍ അറിയിച്ചു. പതിവു പോലെ കടകള്‍ തുറക്കുമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. അതേസമയം, കടകള്‍ തുറക്കാന്‍ പൊലിസ് സംരക്ഷണം തേടുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
ചേംബര്‍ ഓഫ് കൊമേഴ്‌സും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളാണ് യോഗത്തില്‍ സംബന്ധിച്ചത്. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."