HOME
DETAILS
MAL
ജനങ്ങളെ ദുരിതത്തിലാഴ്ത്തി ബി.ജെ.പിയുടെ റോഡ് ഉപരോധം
backup
January 03 2019 | 05:01 AM
മാള: മാള ടൗണില്‍ ബി.ജെ.പിയുടെ റോഡ് ഉപരോധം ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ശബരിമലയില്‍ യുവതീകളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മാളയില്‍ ബി.ജെ.പിക്കാര്‍ നടത്തിയ റോഡ് ഉപരോധമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. രാവിലെ ടൗണില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ തടഞ്ഞ് ജനങ്ങളെ ഇറക്കിവിട്ടതായി പരാതിയുണ്ട്.
പിന്നീട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്ത് മാറ്റിയെങ്കിലും ബി.ജെ.പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് പല ബസുകളും സര്‍വിസ് നടത്തിയില്ല. നിരവധി സ്ത്രികളും കുട്ടികളും വീടുകളില്‍ എത്തിച്ചേരാന്‍ മറ്റു വാഹനങ്ങളെ ആശ്രയിക്കുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. പല ഭാഗങ്ങളിലും നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിച്ചതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."