ആനയാം കുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടപ്പനി, സ്കൂളിന് രണ്ടു ദിവസത്തേക്ക് അവധി
മുക്കം: കോഴിക്കോട് ജില്ലയിലെ ആനയാംകുന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പകര്‍ച്ചപ്പനി മൂലം 176 പേര് ചികിത്സയില്‍. 13 അധ്യാപകരും 163 വിദ്യാര്‍ഥികള്‍ക്കുമാണ് പനി പടര്‍ന്നിരിക്കുന്നത്. എന്തു പനിയാണെന്നോ മറ്റോ വ്യക്തമല്ല.
ജനുവരി മൂന്ന് മുതലാണ് പനിയുടെ ലക്ഷണങ്ങള്‍ ഒന്നിച്ചു കണ്ടത്. സ്കൂളിലെ 13 അധ്യാപകര്‍ക്കടക്കം 176 പേര്‍ക്ക് പനിബാധയുണ്ടായെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തന്നെയാണ് അറിയിച്ചത്.
ഇത്രയും പേര്‍ക്ക് പനിബാധയേറ്റ പശ്ചാത്തലത്തില്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ദിവസത്തേക്കാണ് അവധി. പനിബാധിച്ചവരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനകള്‍ക്കായി മണിപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ പ്രതികരിച്ചു. ആദ്യം പനി വന്നത് അധ്യാപിക്കാണെന്ന് പറയുന്നു. ആരുടേയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല.
പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. പനി ബാധിച്ചവരുടെ വീടുകളിലും പ്രദേശത്തെ മറ്റ് വീടുകളിലും ആര്‍ക്കെങ്കിലും പനി ഉണ്ടോ എന്ന് പരിശോധന നടത്താന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."