HOME
DETAILS

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

  
നിസാം കെ. അബ്ദുല്ല 
December 11, 2024 | 4:25 AM

Disaster Building owners get nothing

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമിയിൽ ഇപ്പോഴും വിറങ്ങലിച്ച് നിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. നഷ്ടങ്ങളിൽ ഉപജീവന മാർഗമായ കെട്ടിടങ്ങൾ തകർന്നുപോയ 50ഓളം ഉടമകളാണ് ഒന്നും ലഭിക്കാതെ നിരാലംബരായി കഴിയുന്നത്. കോടിക്കണക്കിന് രൂപയാണ് കെട്ടിടങ്ങൾ തകർന്നതോടെ ഇവർക്കുണ്ടായ നഷ്ടം. 

ഇവരെല്ലാം മറ്റ് നഷ്ടങ്ങളും സംഭവിച്ചവരാണ്. പ്രവാസത്തിലൂടെയും മറ്റും സ്വരുക്കൂട്ടിയ തുക കൊണ്ടാണ് ഭൂരിഭാഗം പേരും കൊച്ചു വാടക കെട്ടിടങ്ങൾ പടുത്തുയർത്തിയത്. ഇവയാണ് ജൂലൈ 30ന് ഒഴുകിപ്പോയത്. ചൂരൽമലയിൽ 35ഉം മുണ്ടക്കൈയിൽ 15ഉം കെട്ടിടങ്ങളാണ് ഉരുൾ കവർന്നത്. ഭൂമിയും കെട്ടിടവും അടക്കം ഈ വകയിൽ നഷ്ടമായത് 40 കോടിയിലധികം രൂപയാണ്. എന്നാൽ ഇത് ആരുടെയും കണക്കിലില്ല. ഉപജീവന മാർഗമായ കെട്ടിടം നഷ്ടപ്പെട്ട വകയിൽ ഇവരെ ആരും സഹായിച്ചിട്ടുമില്ല. പലയിടത്തും ഇവർ സങ്കടം ഉണർത്തിയെങ്കിലും നടപടികളുണ്ടായില്ല.  

 ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. സർക്കാരിന് നികുതിയിനത്തിൽ ഇക്കാലമത്രയും ഭീമമായ തുക നൽകിയവർക്ക് അത്യാഹിതത്തിൽ ഉപജീവന മാർഗം തകർന്നടിഞ്ഞപ്പോൾ ചേർത്തുപിടിക്കാൻ ആരുമുണ്ടായില്ല. 
വിവിധയിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ദുരിതബാധിതർ തന്നെയാണ് ഭൂരിഭാഗം കെട്ടിട ഉടമകളും. ചിലർ പരിസര പ്രദേശത്തുകാരാണ്. ഇവരെല്ലാം ഇനി എന്തെന്ന ചോദ്യവുമായി നിൽക്കുകയാണ്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിൽ കെട്ടിയുണ്ടാക്കിയ ഉപജീവന മാർഗമാണ് ഇവർക്ക് നഷ്ടമായത്. സർക്കാർ തങ്ങളെയും പരിഗണിച്ച് നഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  4 days ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  4 days ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  4 days ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  4 days ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  4 days ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  4 days ago
No Image

യു.എസ് സമമ്മര്‍ദത്തിന് വഴങ്ങാതെ യൂറോപ്പ്; ഇന്ത്യ- ഇ.യു വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

National
  •  4 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  4 days ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  4 days ago