HOME
DETAILS
MAL
ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്
Web Desk
December 11 2024 | 04:12 AM
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ആല്‍വിനെ ഇടിച്ചത് ബെന്‍സ് എന്ന് പോലിസ്. വാഹന ഉടമയുടെ ജീവനക്കാരന്‍ റയീസ് ആണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലിസ് പറഞ്ഞു. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ല എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നത്.
സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെയാണ് വടകര കടമേരി സ്വദേശി ആല്‍വിന്‍ വാഹനം ഇടിച്ച് മരിച്ചത്. ആല്‍വിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."