HOME
DETAILS

ഇറ്റലിയിലെ ഉ.കൊറിയന്‍ സ്ഥാനപതി കൂറുമാറി ?

  
backup
January 03 2019 | 20:01 PM

%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d

 

റോം: ഇറ്റലിയിലെ ഉത്തര കൊറിയന്‍ സ്ഥാനപതിയെ കാണാതായി. ദക്ഷിണ കൊറിയ ചാരസംഘമാണു വാര്‍ത്ത പുറത്തുവിട്ടത്. മുതിര്‍ന്ന ഉ.കൊറിയന്‍ ഉദ്യോഗസ്ഥന്റെ മകന്‍ കൂടിയായ ജോ സോങ് ഗില്ലിനെയാണു കാണാതായത്. കൂറുമാറ്റത്തിന്റെ ഭാഗമായാണു തിരോധാനമെന്നാണു സൂചന. ജോ പടിഞ്ഞാറന്‍ രാജ്യങ്ങളിലൊന്നില്‍ അഭയംതേടിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനവുമായി ദ.കൊറിയന്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്.
ഒരു മാസം മുന്‍പ് തന്നെ ജോ റോമിലെ ഉ.കൊറിയന്‍ കാര്യാലയം വിട്ടിരുന്നതായി ദ.കൊറിയന്‍ എം.പിയായ കിം മിന്‍ കി വെളിപ്പെടുത്തി. കഴിഞ്ഞ നവംബറോടെ ജോയുടെ കാലാവധി തീര്‍ന്നിരുന്നു. എന്നാല്‍, നവംബര്‍ ആദ്യത്തില്‍ തന്നെ ഇദ്ദേഹം കാര്യാലയത്തില്‍നിന്നു രക്ഷപ്പെട്ടതായി കിം മിന്‍ പറഞ്ഞു. എന്നാല്‍, നവംബറിനുശേഷം ജോയുമായി തങ്ങള്‍ക്കു യാതൊരുവിധ ബന്ധവുമുണ്ടായില്ലെന്ന് ദ.കൊറിയയിലെ നാഷനല്‍ ഇന്റലിജന്‍സ് സര്‍വിസ് വ്യക്തമാക്കി.
ജോയുടെ കൂടെ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടെന്നാണു വിവരം. ഇവരെയും കാര്യാലയത്തില്‍നിന്നു കാണാതായിട്ടുണ്ട്. ഇരുവരും ഒരു സുരക്ഷിത സ്ഥാനത്ത് അഭയംപ്രാപിച്ചതായി പേരുവെളിപ്പെടുത്താത്ത നയതന്ത്ര സ്രോതസുകളെ ഉദ്ധരിച്ച് ദ.കൊറിയന്‍ മാധ്യമമായ 'ജോങ്ആങ് ഇല്‍ബോ' റിപ്പോര്‍ട്ട് ചെയ്തു. ജോ എവിടെയെങ്കിലും അഭയം തേടിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉ.കൊറിയ സ്ഥലംമാറ്റുന്നതായുള്ള വിവരമാണ് അവസാനമായി അദ്ദേഹത്തെ കുറിച്ചു കേട്ടതെന്നും മന്ത്രാലയം അറിയിച്ചു.
ഉ. കൊറിയന്‍ പൗരന്മാര്‍ ദ.കൊറിയയിലേക്കു കൂറുമാറുന്നതു പതിവുള്ളതാണെങ്കിലും ഉയര്‍ന്ന പദവിയിലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള നീക്കം നടത്തുന്നത് അപൂര്‍വമാണ്. ഉ.കൊറിയയുടെ മുന്‍ ബ്രിട്ടീഷ് ഉപസ്ഥാനപതി തായ് യോങ് ഹോ ആണ് അവസാനമായി കൂറുമാറിയ ഉന്നതവൃത്തം. 2016ല്‍ കുടുംബസമേതം ദ.കൊറിയയിലാണ് ഹോ അഭയം തേടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago