HOME
DETAILS

വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കി കൊല്ലത്ത് വിമോചന പ്രഖ്യാപന കണ്‍വന്‍ഷന്‍

  
backup
January 07 2020 | 14:01 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b

കൊല്ലം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റും മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെയും പ്രതിരോധത്തിലാക്കി എസ്.എന്‍.ഡി.പി യോഗം ആസ്ഥാനമായ കൊല്ലത്ത് വെള്ളാപ്പള്ളി വിരുദ്ധരുടെ വിമോചന പ്രഖ്യാപന കണ്‍വന്‍ഷന്‍ ചേര്‍ന്നു.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ കൊല്ലം സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഒത്തുകൂടി. പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം.കെ സാനു യോഗം ഉദ്ഘാടനം ചെയ്തു. സുഭാഷ് വാസു വെള്ളാപ്പള്ളിക്കെതിരേ ഉന്നയിച്ച കൊലപാകത ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നും സുഭാഷ് വാസുവിനെതിരേ ശക്തമായ മറുപടിയുമായി വെള്ളാപ്പള്ളിയും മകനും രംഗത്തു വരാത്തതും മധ്യസ്ഥര്‍ വഴി സുഭാഷ് വാസുവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കവും ഇരുവരും പ്രതിരോധത്തിലായതിനെ തുടര്‍ന്നാണെന്ന് എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
ആലുവാപ്പുഴയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവും കോട്ടയം, ചെന്നെ എന്നിവടങ്ങളിലെ രണ്ടു മരണങ്ങളുമാണ് സുഭാഷ് വാസുവിന്റെ ആരോപണത്തിന് പിന്നിലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളില്‍നിന്ന് അറിയുന്നത്. നിലവിലെ സര്‍ക്കാരില്‍നിന്ന് അന്വേഷണം സംബന്ധിച്ച അനുകൂലമായ നടപടികള്‍ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് വെള്ളാപ്പള്ളി വിരുദ്ധര്‍.
ഇതിനിടെ, എസ്.എന്‍.ഡി.പി യോഗം ബൈലാ ഭേദഗതി സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയതു സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതി നല്‍കിയ കേസില്‍ കൊല്ലത്തെ കോടതിയില്‍ ഈ മാസം മധ്യത്തോടെ അന്തിമവാദം നടക്കും. മൂന്നുവര്‍ഷം കാലാവധിയുള്ള യോഗം ഭരണസമിതി അഞ്ചുവര്‍ഷമാക്കിയത് നിയമവിരുദ്ധമായാണെന്നാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago