HOME
DETAILS

മുസ്‌ലിം വംശഹത്യയുടെ ചൈനീസ് മോഡല്‍

  
backup
January 03 2019 | 20:01 PM

muslim1242452453132

എ.എന്‍.കെ തിരുവള്ളൂര്‍
9526991939#

 


ലോകത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്കുള്ള വ്യത്യാസം സോഷ്യലിസമാണെന്നാണ് ചൈനീസ് ഭരണകൂടം സ്വയം വിശേഷിപ്പിക്കാറുള്ളത്. ഡെങ് സിയോവാ പിങിന്റെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ 40ാം വാര്‍ഷിക പ്രഭാഷണത്തിലും പ്രസിഡന്റ് ഷി ജിന്‍പിങ് ഉയര്‍ത്തിക്കാട്ടിയത് ചൈനയുടെ സോഷ്യലിസത്തിന്റെ മാഹാത്മ്യമായിരുന്നു. സോഷ്യലിസത്തിന്റെ സുപ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത് മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന സാഹചര്യമില്ലാത്ത സമത്വ വ്യവസ്ഥിതിയാണ്. എന്നാല്‍ ചൈനയിലെ മനുഷ്യ സമത്വത്തിന് തെളിച്ചമുണ്ടോയെന്നതിന് ചരിത്രം മാത്രമല്ല വര്‍ത്തമാനം പരതിയാലും ഇല്ലെന്ന ഉത്തരത്തിനാണ് പിന്‍ബലമുണ്ടാവുക. എതിര്‍ ശബ്ദങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന ചൈനയുടെ മുഖം കര്‍ശന മാധ്യമ നിയന്ത്രണങ്ങളാല്‍ പുറംലോകം അറിയാറില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈനയുടെ ~ഔദ്യോഗിക 'മതം'. ജിന്‍പിങ്ങിനെ ഏറ്റവും ആരാധ്യനും ബഹമാന്യനുമായാണ് കണക്കാക്കപ്പെടുന്നത്. വീടുകളിലുള്ള മത വിശ്വാസ ചിഹ്നങ്ങള്‍ നീക്കം ചെയ്ത് ജിന്‍പിങ്ങിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് ചൈനീസ് ഭരണകൂടം മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറക്കിയത്. രഹസ്യമായ ഈ നീക്കത്തിനു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ആരംഭിച്ചതാണ് സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാങ് പ്രവിശ്യയിലെ 15 കോടിയോളം വരുന്ന ഉയിഗൂര്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍.
പ്രത്യേകം തയാറാക്കിയ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ഉയിഗൂറുകളെ കൊണ്ടുപോയി വിശ്വാസ മാറ്റത്തിനായി നിര്‍ബന്ധിക്കുന്നു. ഇത്തരം കേന്ദ്രങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ചൈന ആദ്യ ഘട്ടത്തില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പീഡന കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരും അടിച്ചമര്‍ത്തല്‍ ഭയന്ന് രാജ്യം വിട്ടവരും തടങ്കലുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. കൂടാതെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുടെ സഹായത്തോടെ കൂടുതല്‍ തെളിവു പുറത്തുവന്നതോടെ തെറ്റായ വിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാണ് ഇവയെന്നും തീവ്രവാദം ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് അകറ്റാനുള്ള പരിശീലനങ്ങളാണ് ഇവിടങ്ങളില്‍ നല്‍കപ്പെടുന്നതെന്നുമായിരുന്നു ഷിന്‍ജിയാങ് അധികൃതരുടെ വിശദീകരണം. ഉയിഗൂര്‍ ക്യാംപുകളില്‍ സാധാരണ മനുഷ്യരാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് യു.എസിലെ ചൈനീസ് അംബാസഡറായ സിയു ടിയാങ്കായി പ്രസ്താവിച്ചത്. സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുപോവാനുള്ള പരിശീലനമാണ് ഇവിടങ്ങളില്‍ നല്‍കപ്പെടുന്നതെന്നാണ് ടിയങ്കായിയുടെ വിശദീകരണം.
എന്നാല്‍ ലോക മഹായുദ്ധകാലത്തുണ്ടായിരുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യംപുകള്‍ക്കു സമാനമായ പീഡനങ്ങളാണ് തടങ്കല്‍ കേന്ദ്രങ്ങളിലുള്ളതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. യു.എന്‍ അന്വേഷണ സമിതിയുടെ കണക്കുകള്‍ പ്രകാരം പത്തു ലക്ഷത്തില്‍ കൂടുതല്‍ ഉയിഗൂര്‍, കസാഖ് ന്യൂനപക്ഷങ്ങള്‍ ഇവിടങ്ങളിലുണ്ട്. 30 ലക്ഷത്തിലധികം പേര്‍ തടങ്കലുകളുണ്ടെന്നാണ് ആംനസ്റ്റി ഇന്റനാഷനലിന്റെ ചൈനീസ് ഗവേഷകന്‍ പാട്രിക്ക് പൂന്‍ പറയുന്നത്. ചൈനയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തടങ്കല്‍ കേന്ദ്രങ്ങളാണിത്. ജനങ്ങളുടെ ആധിക്യം കാരണം കോണ്‍സണ്‍ട്രേഷന്‍ ക്യംപിന് സമാനമാണ് ഇവിടെയുള്ള അനുഭവങ്ങളെന്ന് പാട്രിക്ക് പൂന്‍ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പേരില്‍ സത്യം ചെയ്യിപ്പിക്കല്‍, മദ്യവും പന്നിയിറച്ചിയും കഴിക്കാന്‍ നിര്‍ബന്ധിക്കല്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടങ്കല്‍ ചര്യകളാണ്.

കൊടിയ പീഡനങ്ങള്‍

യു.എസിലെ വാഷിങ്ടണ്‍ പ്രസിലിരുന്ന് തടങ്കല്‍ കേന്ദ്രങ്ങളില്‍ താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഉയിഗൂറുകാരിയായ മിഹിര്‍ഗുല്‍ ടുര്‍സന്‍ വിവരിച്ചപ്പോഴാണ് ചൈനീസ് സര്‍ക്കാരിന്റെ ക്രൂരതയില്‍ ലോകം ഞെട്ടിയത്. 'ഷിന്‍ജിയാങ്ങിലെ അധികൃതര്‍ ആദ്യമായി അറസ്റ്റ് ചെയ്തപ്പോള്‍ ദിവസങ്ങള്‍ ഉറക്കം പോലും നിഷേധിച്ച് ചോദ്യം ചെയ്തു. തലമുടി ഷേവ് ചെയ്തു. അനാവശ്യമായ മരുന്നുകള്‍ നല്‍കി പരിശോധന നടത്തി. മൂന്നു തവണ അറസ്റ്റ് ചെയ്തു. ഓരോ അറസ്റ്റിലും പീഡനങ്ങളുടെ രൂക്ഷത വര്‍ധിച്ചു. കാമറകളുടെ മുന്നില്‍ ശുചിമുറി ഉപയോഗിക്കേണ്ടവന്നു. ചെറിയ സെല്ലില്‍ 60 സ്ത്രീകളെ പാര്‍പ്പിച്ചു. മൂന്നു മാസത്തെ തടങ്കല്‍ കാലയളവില്‍ ഒന്‍പതു സ്ത്രീകള്‍ മരിച്ചു. അക്രമങ്ങള്‍ സഹിക്കാനാവാതെ ഒന്നു കൊന്നുതരാന്‍ അധികൃതരോട് ഓരോ തവണയും യാചിക്കാറുണ്ടായിരുന്നു. പീഡനങ്ങള്‍ക്കു കാരണായി പറഞ്ഞത് ഉയിഗൂര്‍ വംശജ ആയതാണ് നിങ്ങളുടെ കുറ്റമെന്നാണ് '. ഇങ്ങനെ നീണ്ടുപോകുന്നു മിഹിര്‍ഗുല്‍ ടുര്‍സന്റെ പീഡനാനുഭവങ്ങള്‍. ഷിന്‍ജിയാങ്ങില്‍ മാധ്യമ നിയന്ത്രണങ്ങളുള്ളതിനാല്‍ ചൈനയില്‍ നിന്നുള്ള പീഡന വിവരങ്ങളൊന്നും പുറത്തുവരാറില്ല.
തടങ്കല്‍ കേന്ദ്രങ്ങളിലെ അനുഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ പോലും മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവയ്ക്കാന്‍ ധൈര്യപ്പെടാറില്ല. വെളിപ്പെടുത്തുന്നവരുടെ ബന്ധുക്കള്‍ അതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ ഉയിഗുറൂകള്‍ ജാഗ്രതയിലും ഭീതിയിലുമാണെന്നും വിദേശങ്ങളിലുള്ളവര്‍ ചൈനയിലെ തങ്ങളുടെ ബന്ധുക്കളെ ഓര്‍ത്ത് പീഡനങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാവുകയില്ലെന്നും ചൈനയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയരക്ടര്‍ സോഫിയ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞിരുന്നു.

ആര്‍ക്കും വേണ്ടാത്ത ഉയിഗൂറുകള്‍

ഉയിഗൂറുകള്‍ക്കെതിരേയുള്ള ചൈനീസ് സര്‍ക്കാരിന്റെ പീഡനങ്ങള്‍ വ്യക്തമാണ്. മാധ്യമപ്രവര്‍ത്തകരെയോ യു.എന്‍ നേതൃത്വത്തിലുള്ള മനുഷ്യാവകാശ സംഘടനാ പ്രതിനിധികളെയോ ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് പ്രവേശിക്കന്‍ ചൈനീസ് ഭരണകൂടം അനുമതി നല്‍കുന്നില്ല. ഈ വംശഹത്യ തുടരുമ്പോഴും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നത് ലോകരാഷ്ട്രങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കാത്ത ചോദ്യമാണ്. ഇസ്‌റാഈല്‍ പീഡനങ്ങള്‍ നേരിടുന്ന ഫലസ്തീനികള്‍ക്കു ലഭിക്കുന്ന മാധ്യമശ്രദ്ധയോ അര്‍ഹമായ പരിഗണനയോ ഉയിഗൂറുകള്‍ക്കു നല്‍കുന്നില്ല. രാജ്യം വിടാന്‍ പോലും അനുവദിക്കാതെ ഒരുജനതയെ മാനസിക പരിവര്‍ത്തനത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഏകലക്ഷ്യം ആ വംശത്തെ ഇല്ലാതാക്കുകയെന്നുള്ളത് മാത്രമാണ്.
ഉയിഗൂര്‍ പീഡനങ്ങളില്‍ പങ്കാളികളായ ഷിന്‍ജിയാങ് പ്രവിശ്യാ മേധാവിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉപരോധമേര്‍പെടുത്താനുള്ള നീക്കം യു.എസ് നടത്തിയിരുന്നു. എന്നാല്‍ വ്യാപാര യുദ്ധത്തിന്റെ അലയൊലികള്‍ക്കിടയില്‍ ആ ശബ്ദങ്ങള്‍ അപ്രത്യക്ഷമായി.
2009ല്‍ ആരംഭിച്ച ന്യൂനപക്ഷ ശുദ്ധീകരണം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചൈന ശക്തിപ്പെടുത്തിയത്. തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരെ വിട്ടയക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി തീവ്രവാദത്തെ നേരിടുന്നതിന്റെ ഭാഗമാണെന്നായിരുന്നു ചൈനയുടെ മറുപടി. ഉയിഗൂര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വംശഹത്യാ ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള പോംവഴി യു.എന്‍ രക്ഷാസമിതിയുടെ ഉപരോധമുള്‍പ്പെടെയുള്ള നടപടികളാണ്. എന്നാല്‍ ചൈനയ്ക്കു സ്വന്തമായി വീറ്റോ അധികാരമുണ്ടായിരിക്കെ അതു സാധ്യമല്ല.
കൂടാതെ റഷ്യയുടെ പിന്തുണയും ചൈനയ്ക്കുണ്ടാകും. ചൈനയ്‌ക്കെതിരേ ശബ്ദിക്കാത്ത അറബ് രാഷ്ട്രങ്ങളുടെ മൗനം വഞ്ചനാത്മകമാണ്. സാമ്പത്തിക നേട്ടമെന്നതിനപ്പുറം ചിന്തിച്ച് ഒരു വംശത്ത ഉന്മൂലനം ചെയ്യുന്നത് തടയാനായി അറബ് രാഷ്ട്രങ്ങള്‍ പോലും മുന്നിട്ടിറങ്ങിയിട്ടില്ലെങ്കില്‍ ഷിന്‍ജിയാങ് പൂര്‍ണമായും ഉയിഗൂറുകളില്ലാത്ത പ്രദേശമായി മാറും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  25 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  25 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago