പൊലിസ് ക്രൂരമായി പെരുമാറിയെന്ന് സദഫ് ജാഫര്‍
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ യു.പിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും ആക്ടിവിസ്റ്റുമായ സദഫ് ജാഫര്‍ പൊലിസിനെതിരേ രംഗത്ത്. കഴിഞ്ഞ മാസം അറസ്റ്റിലായ അവര്‍ക്കു കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്.
സ്ത്രീയായ തന്നെ പുരുഷ പൊലിസുകാരന് വയറ്റില്‍ തൊഴിച്ചെന്നും പാകിസ്താനിയെന്നു വിളിച്ചെന്നും അവര്‍ ഇന്നലെ ആരോപിച്ചു. കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയ അവര്‍ ഇന്നലെയാണ് ജയില്‍ മോചിതരായത്. തന്റെ പേരുകണ്ടാണ് പാകിസ്താനിയെന്ന് വിളിച്ചത്. തുടര്‍ന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തു. പ്രതിഷേധത്തിനിടെ സ്വന്തം ബൈക്ക് കത്തിയെന്നാരോപിച്ച് ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയും മര്‍ദിച്ചെന്ന് അവര്‍ പറഞ്ഞു.
രാത്രിയില്‍ ഐ.ജിയുടെ ഓഫിസിലെത്തിച്ചെന്നും തന്നെ മര്‍ദിക്കാന്‍ അദ്ദേഹം വനിതാ പൊലിസുകാരിയോട് നിര്‍ദേശിച്ചെന്നും പറഞ്ഞ അവര്‍, പിന്നീട് അദ്ദേഹം നേരിട്ടു മര്‍ദിച്ചെന്നും വയറ്റില്‍ തൊഴിച്ചെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."