HOME
DETAILS

അതിരുവിട്ട ഹര്‍ത്താല്‍ ജില്ലയില്‍ വ്യാപക അക്രമം

  
backup
January 04 2019 | 04:01 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d

തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതിയും സംഘ്പരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം. ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പെടെയുള്ളവരെ തടഞ്ഞ അക്രമികള്‍ തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ ബലമായി അടപ്പിച്ചു.
ബി.ജെ.പി പ്രകടനത്തിനിടയില്‍ നിന്ന് മുഖം മറച്ച് എത്തിയ അക്രമികളാണ് പലയിടത്തും അഴിഞ്ഞാടിയത്. നഗരത്തില്‍ പ്രകടനം നടത്തിയ കര്‍മസമിതി ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വരാജ് റൗണ്ടില്‍ അക്രമം അഴിച്ചുവിട്ടു. ബാരിക്കേഡുകളും ട്രാഫിക് ഡിവൈഡറുകളും തകര്‍ത്തെറിഞ്ഞു. നടുവിലാലില്‍ ഒത്തുകൂടിയ പ്രവര്‍ത്തകരുടെ അരികിലൂടെ സ്വകാര്യ കാര്‍ കടത്തിവിടാനുള്ള പൊലിസിന്റെ ശ്രമം ലാത്തിച്ചാര്‍ജിലാണ് കലാശിച്ചത്.
കാര്‍ കടത്തിവിടാന്‍ തയാറാകാതിരുന്നതിനെതുടര്‍ന്ന് പൊലിസ് ലാത്തിവീശി. ഇടതുമുന്നണിയുടെ പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളും വ്യാപകമായി തകര്‍ത്തു. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.
അക്രമികളുടെ കല്ലേറില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം കര്‍ണാടക വോള്‍വോ ബസിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ മിക്ക സ്ഥലത്തും രാവിലെ കടകള്‍ തുറന്നിരുന്നെങ്കിലും പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ ബലം പ്രേയോഗിച്ച് അടയ്ക്കുകയായിരുന്നു. സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല.
ടാക്‌സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങാത്തതിനെ തുടര്‍ന്ന് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞു. വീട്ടിലെത്താന്‍ പറ്റാതെ പലരും റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഇരുന്നു. തൃശൂര്‍ നഗരത്തില്‍ ഉച്ചവരെ സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
ഗുരുവായൂരിലെത്തിയ തീര്‍ഥാടകര്‍ ഹര്‍ത്താലില്‍ വലഞ്ഞു. വാടനപ്പള്ളി, പുതുക്കാട്, വടക്കാഞ്ചേരി മേഖലയിലാണ് ജില്ലയില്‍ കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സി.പി.എമ്മിന്റെ മാള കുഴൂരിലെ ലോക്കല്‍ കമ്മിറ്റി ഓഫിസ്, പഴയന്നൂരിലെ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാല, മാളയില്‍ കൊടിമരം എന്നിവ തകര്‍ത്തു.ഇന്നലെയുണ്ടായ അക്രമങ്ങളില്‍ 240കേസ് രജിസ്റ്റര്‍ ചെയ്തു. 40ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്.
എരുമപ്പെട്ടി: എരുമപ്പെട്ടി, കടങ്ങോട്, വെള്ളറക്കാട് മനപ്പടി, പന്നിത്തടം, വേലൂര്‍ ചുങ്കം, പോസ്റ്റോഫിസ് തുടങ്ങിയ സെന്ററുകളിലെ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യരുതെന്ന് പൊലിസിന്റെ നിര്‍ദേശം ഹര്‍ത്താല്‍ അനുകൂലികള്‍ അവഗണിച്ചു. കടകള്‍ തുറന്നാല്‍ ബലമായി അടപ്പിക്കുമെന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പൊലിസിനെ അറിയിച്ചു.
വെള്ളാങ്ങല്ലൂര്‍: ഇന്നലെ കോണത്തുകുന്നിലെ ഏതാനും കടകള്‍ രാവിലെ ഒന്‍പതിന് തുറന്നുവെങ്കിലും ഹര്‍ത്താലിനെ അനുകൂലിക്കുന്ന വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയാറായില്ല. ഹര്‍ത്താല്‍ അനുകൂലികളുടെ ആവശ്യപ്രകാരം തുറന്ന കടകള്‍ അടച്ചു. കടകള്‍ തുറക്കുന്നതിന്റെ ഭാഗമായി വ്യാപാരികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പൊലിസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago