നിലമ്പൂരിലും എടക്കരയിലും 140 പേര്‍ക്കെതിരേ കേസ്
നിലമ്പൂര്‍: നിലമ്പൂരിലും പരിസരങ്ങളിലും ഹര്‍ത്താല്‍ ഭാഗികം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 140 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നിലമ്പൂരില്‍ രണ്ടു കേസുകളിലായി 60 പേര്‍ക്കെതിരേയും എടക്കരയില്‍ മൂന്നു കേസുകളിലായി എണ്‍പതോളം പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.
നിലമ്പൂരില്‍ കടകളടപ്പിച്ചതിനും അകമ്പാടത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മുട്ടിക്കടവില്‍ കെ.എസ്.ആര്‍.ടി.സി ബസിനു കല്ലെറിഞ്ഞതിനും മുത്തേടം, എടക്കര എന്നിവിടങ്ങളില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് എടക്കരയില്‍ കേസെടുത്തത്. അതേസമയം, മലയോരത്ത് ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ലെന്നതൊഴിച്ചാല്‍ സാധാരണ ജീവിതമാണ് മലയോരത്തുണ്ടായത്. ഉള്‍ഗ്രാമങ്ങളില്‍ കടകമ്പോളങ്ങളും ഓഫിസുകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. അതേസമയം, നിലമ്പൂര്‍ നഗരത്തില്‍ തുറന്ന ഏതാനും കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. രാവിലെ പതിനൊന്നരയോടെയാണ് കടകള്‍ അടപ്പിച്ചത്. അന്തര്‍സംസ്ഥാന പാതയായ കെ.എന്‍.ജി റോഡില്‍ പാലുണ്ടയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. സമരക്കാര്‍ ടൗണുകളില്‍ പ്രകടനങ്ങളും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."