ജംഷീനക്കിനി മുസ്തഫ ജീവിതത്തില്‍ കൂട്ടാകും
വാടാനപ്പള്ളി: പാലക്കാട് ജില്ലയിലെ എളവംപാടത്തുനിന്ന് ഒന്‍പതു വര്‍ഷം മുന്‍പ് തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തിലത്തിയ ജംഷീന ചെറുചെറുതുരുത്തി കുന്നംകുമരത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ ജീവിതപങ്കാളിയായി.
കെ.എം.എച്ച്.എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലളിതമായ വിവാഹചടങ്ങില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിക്കാഹിനു കാര്‍മികത്വം വഹിച്ചു. മണവാട്ടിക്ക് അണിയുന്നതിനായി സമ്മാനമായി നല്‍കിയ പത്തര പവന്‍ സ്വര്‍ണാഭരണങ്ങളുടെയും പുതുവസ്ത്രം, വിവാഹദിവസത്തിലെ ഭക്ഷണം എന്നിവയുടെ ചെലവുകള്‍ വഹിച്ചത് തൃശൂരിലെ ഒരു സ്വകാര്യ കച്ചവട സ്ഥാപനമാണ്.
ഉമര്‍ ബാഖവി പഴയന്നൂര്‍, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, പി.ആര്‍ നാഥന്‍ മാസ്റ്റര്‍, സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.എം നൗഷാദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം, ടി.എസ്.ജി.എ സെക്രട്ടറി സി.ജി അജിത്കുമാര്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.എസ് ദീപന്‍, കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഐ.ടി മുഹമ്മദലി, സുന്നി മഹല്ല് ഫെഡറേഷന്‍ റെയ്ഞ്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ കറുകമാട്, സി.എച്ച്.എം.എം.ഒ പ്രസിഡന്റ് പി.എ ഖാലിദ് ചടങ്ങില്‍ പങ്കെടുത്തു.
കെ.എം.എച്ച്.എം പ്രസിഡന്റ് ടി.എച്ച് അബ്ദുല്‍ സലാം ഹാജി, വര്‍ക്കിങ് പ്രസിഡന്റ് എ.കെ അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ ടി.എ മുഹമ്മദ് ഫസീല്‍, സെക്രട്ടറി സി.എ മുഹമ്മദ് റഷീദ്, ഓര്‍ഗനൈസര്‍ ടി.കെ മുഹമ്മദ്കുട്ടി, മാനേജര്‍ ഹാഫിള് നവാസ് അല്‍കൗസരി, പി.ആര്‍.ഒ സൈനുദ്ദീന്‍ കുരുവമ്പലം വിവാഹ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."