വൈദ്യുത ലൈനിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്നുവീണു
എടപ്പാള്‍: കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഇലട്രിക് ലൈനിലേക്ക് തകര്‍ന്നുവീണു. വീഴ്ചയില്‍ വൈദ്യുതലൈനുകള്‍ കൂട്ടിയിടിച്ച് വൈദ്യുതി നിലച്ചതിനാലും ബോര്‍ഡ് താഴെക്ക് വീഴാത്തതിനാലും വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് കുറ്റിപ്പുറം റോഡിലാണ് സംഭവം. ഈ സമയം നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും ഇതുവഴി കടന്ന് പോയിരുന്നു. ബോര്‍ഡ് താഴേക്ക് വീഴാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
എന്നാല്‍ വിവരമറിയിച്ചിട്ടും വൈദ്യുത വകുപ്പ് അധികൃതരും ഉത്തരവാദിത്ത പെട്ടവരും എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംസ്ഥാന പാതയില്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ നിരവധി ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള ഇത്തരം കൂറ്റന്‍ ബോര്‍ഡുകള്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സ്ഥാപിച്ചുള്ളത്. എന്നാല്‍ ഇത്തരം ബോര്‍ഡുക്കള്‍ മാറ്റാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും കുത്തക പരസ്യ കമ്പനികളാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നും അതിനാലാണ് അധികാരികള്‍ അവ നീക്കം ചെയ്യാന്‍ തയാറാകാത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."