HOME
DETAILS

ഖുര്‍ആന്‍ പ്രഭാഷണ വാര്‍ഷികം ; വാദി ഫുര്‍ഖാന്‍ ഒരുങ്ങുന്നു

  
backup
February 20 2017 | 08:02 AM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7


കൊപ്പം: എസ്.വൈ.എസ്. പട്ടാമ്പി മണ്ഡലം ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26ന് നടത്തുന്ന ഖുര്‍ആന്‍ പ്രഭാഷണ വാര്‍ഷികത്തിന് ആമയൂര്‍ വാദി ഫുര്‍ഖാന്‍ ഒരുങ്ങുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങളുടെ നേതൃത്വത്തിലാണ് സമ്മേളന ഒരുക്കങ്ങള്‍ നടക്കുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്ത് തലങ്ങളില്‍ ഖത്മുല്‍ ഖുര്‍ആന്‍ സംഗമങ്ങള്‍ നടന്നു. സമസ്ത ജില്ലാ മുശാവറ അംഗം കെ.എം അബ്ബാസ് മളാഹിരി, എസ് വൈ എസ്. ജില്ലാ സെക്രട്ടറി എം.എം ബഷീര്‍ മാസ്റ്റര്‍, മുഹമ്മദ് കുട്ടി മുസ്ല്യാര്‍, ഉസ്മാന്‍ ദാരിമി, ശാഹുല്‍ ഹമീദ് മുസ്ല്യാര്‍, സൈതലി ഫൈസി കുലുക്കല്ലൂര്‍, സൈതലി മുസ്ല്യാര്‍ ,സുലൈമാന്‍ മുസ്ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി . വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില്‍ മുന്നൂറില്‍പരം ഖുര്‍ആന്‍ പഠിതാക്കള്‍ പങ്കെടുത്തു. കെ.പി.എ. സമദ് മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു. വാര്‍ഷിക പരിപാടികള്‍ക്കാവശ്യമായ വളണ്ടിയര്‍ സ്‌ക്വാഡിനെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വളണ്ടിയര്‍ മീറ്റ് നാളെ വൈകുന്നേരം നാല് മണിക്ക് ആമയൂര്‍ ഹിദായത്തുല്‍ അനാം മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ മണ്ഡലം ഭാരവാഹികള്‍ സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago