HOME
DETAILS

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

  
Web Desk
October 30 2024 | 09:10 AM

Mumbai Incident Muslim Woman Denied Free Food for Refusing to Say Jai Shri Ram

മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു. മുംബൈ ടാറ്റ ആശുപത്രിക്കു മുന്നില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ആശുപത്രിക്കു മുന്നില്‍ സൗജന്യമായി ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയെ കണ്ടു. പിന്നാലെ വിതരണം നടത്തുന്നവരിലെ പ്രായമായൊരാള്‍ അവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറായില്ല. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്നായി ഇയാള്‍. ഇക്കാര്യം ഇയാള്‍ രോഷാകുലനായി പറയുന്നത് വിഡിയോയില്‍ കാണാം.

രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്നാണ് പറുന്നത്. പിന്നാലെ യുവതിയോട് അവിടുന്നു പോകാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട്. 


എന്‍.ജി.ഒയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഭക്ഷണ വിതരണക്കാരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് പലരും രംഗത്തെത്തി.

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചെങ്കില്‍ അവര്‍ എന്‍.ജി.ഒ അല്ല ലജ്ജാകരം' എന്നാണ് വിദ്യ എന്ന യൂസര്‍ പ്രതികരിച്ചത്. 'എന്‍.ജി.ഒക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ബി.ജെ.പിആര്‍.എസ്.എസ് ആണെങ്കില്‍ അത്ഭുതമില്ല. ഇത് പാന്‍ ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വ്യാപകമായി വെറുപ്പ് ഉല്‍പാദിപ്പിക്കപ്പെടുകയാണ്' മറ്റൊരാള്‍ കുറിച്ചു.

സംഭവം പ്രദേശിക പൊലിസില്‍ അറിയിച്ചെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലിസിന്റെ ന്യായം.

 

 

A recent incident outside Mumbai's Tata Hospital, where a Muslim woman was reportedly denied free food for not chanting 'Jai Shri Ram,' has gone viral on social media



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  4 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  4 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  4 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  4 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  4 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  4 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  4 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  4 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  5 days ago