സംഘ് അക്രമങ്ങള്‍ ഭീകരമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ സംഘ്പരിവാര്‍ അഴിച്ചു വിട്ട അക്രമങ്ങളെ ഭീകരമെന്ന് വിശേഷിപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഏറെ പ്രധാന്യത്തോടെയാണ് അല്‍ ജസീറ, ബി.ബി.സി, റോയിട്ടേഴസ് തുടങ്ങിയ മാധ്യമങ്ങള്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കേരളം സ്തംഭിച്ചു എന്ന് തലക്കെട്ടാണ് ബി.ബി.സി വാര്‍ത്ത നല്‍കിയിരിക്കുന്നത്. പൊലിസിനെ തടയുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രം ഉള്‍പ്പെടെയാണ് ബി.ബി.സിയുടെ വാര്‍ത്ത.
ബി.ജെ.പിയുടേയും വലത് സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ വലിയ അക്രമങ്ങളാണ് നടന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
'യുവതീ പ്രവേശനത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് കേരളം' എന്ന തലക്കെട്ടിലാണ് ദ ഗാര്‍ഡിയന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
യുവതീ പ്രവേശനത്തില്‍ യാഥാസ്ഥിതിക ഹിന്ദു സംഘങ്ങള്‍ പൊലിസുമായി ഏറ്റുമുട്ടി എന്നാണ് അല്‍ജസീറയുടെ വാര്‍ത്ത. സംസ്ഥാനത്ത് അരങ്ങേറി അക്രമ സംഭവങ്ങള്‍ എല്ലാവരും വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."