HOME
DETAILS

ഹെല്‍മറ്റ് വേട്ടയ്ക്കിടെ എം.വി.ഐയുടെ പരാക്രമം; ബൈക്കില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

  
backup
February 20, 2017 | 6:58 PM

%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-2

കോഴിക്കോട്: ഹെല്‍മറ്റ് വേട്ടയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ പരാക്രമത്തില്‍ ബൈക്കില്‍ നിന്നു താഴെ വീണ് പിറകിലിരുന്ന 10ാം ക്ലാസ് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. പാലാഴി സ്വദേശി ദയാനന്ദന്റെ മകനും മെഡിക്കല്‍ കോളജ് കാംപസ് എച്ച.്എസ്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയുമായ നീരജി(14)നാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ 9.45ഓടെ ചേവായൂര്‍ എം.എല്‍.എ റോഡിലാണ് സംഭവമുണ്ടായത്. എം.വി.ഐ സിജുവിന്റെ നേതൃത്വത്തില്‍ രാവിലെ ഹെല്‍മറ്റ് പരിശോധനയ്ക്ക് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡ് നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് നീരജ് സഞ്ചരിച്ച ബൈക്ക് അതുവഴി വന്നത്.
ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും ഹെല്‍മറ്റ് ധരിക്കാത്തത് കാരണം ബൈക്ക് ഓടിച്ചയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്‌ക്വാഡിലെ ഒരംഗം ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന നീരജിന്റെ ഷര്‍ട്ട് പിടിച്ചു വലിച്ചു നിലത്തിടുകയായിരുന്നുവത്രെ.
ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുകയായിരുന്നതിനാല്‍ വാഹനമോടിച്ചയാള്‍ നിര്‍ത്താതെ പോകുകയും ചെയ്തു. താഴെ വീണ് പരുക്കേറ്റ നീരജിനെ ആശുപത്രിയിലെത്തിക്കാതെ തടിയൂരാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് നീരജിന് ഇന്നലെ നടന്ന സോഷ്യല്‍ സ്റ്റഡീസ് മോഡല്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല.
അതേസമയം, സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയതായി ആര്‍.ടി.ഒ പോള്‍സന്‍ പറഞ്ഞു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്‌ക്വാഡില്‍ നിന്നും നീക്കിയതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  a month ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രം; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  a month ago
No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  a month ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  a month ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  a month ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a month ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  a month ago