ഹാഫിസ് സഈദിനെതിരായ നടപടി സ്വാഗതാര്‍ഹമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി:ഹാഫിസ് സഈദിനെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാക് നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നീക്കം സഹായിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
മേഖലയെ ഭീകരവാദത്തില്‍ നിന്ന് മുക്തമാക്കുന്നതിന് പാക് ഭാഗത്ത് നിന്നുണ്ടായ ആദ്യത്തെ യുക്തിസഹമായ നീക്കമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ഹാഫിസിനെ പാകിസ്താന് തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
ഇയാള്‍ക്കൊപ്പം ഖ്വാസി കാഷിഫ് ഉള്‍പ്പടെയുള്ള അനുയായികളേയും തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴില്‍ പെടുത്തിയിട്ടുണ്ട്. നിലവില്‍ വീട്ടുതടങ്കലിലാണ് ഹാഫിസ്. അന്താരാഷ്ട്ര ഭീകരനായ ഇയാള്‍ക്ക് അയല്‍ രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വലിയ പങ്കുണ്ടെന്നും വികാസ് സ്വരൂപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."