HOME
DETAILS

എ.ഐ.വൈ.എഫ് നവോത്ഥാന സംരക്ഷണ ജാഥയ്ക്ക് നാളെ സ്വീകരണം

  
backup
January 04, 2019 | 8:49 AM

%e0%b4%8e-%e0%b4%90-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-2

കൊപ്പം: നവോത്ഥാന കേരളത്തിനായ് പുരോഗമന യുവത്വം എന്ന മുദ്രവാക്യമുയര്‍ത്തി എ.ഐ.വൈ. എഫിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നും കോഴിക്കോട്‌നിന്നും നവോത്ഥാന സംരക്ഷണ ജാഥകള്‍ ആരംഭിച്ചു. വൈക്കത്തുനിന്ന് ആരംഭിച്ച സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍ ജാഥാ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാജാഥ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് മെംബര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് നയിക്കുന്ന വടക്കന്‍ മേഖലാജാഥ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ ഉദ്ഘാടനം ചെയ്തു. രണ്ട് ജാഥകളും ജനുവരി ആറിന് തൃശ്ശൂരില്‍ സമാപിക്കും.
ഇന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന വടക്കന്‍ മേഖലാജാഥക്ക് കൊപ്പത്തും പട്ടാമ്പിയിലും സ്വീകരണം നല്‍കും. കൊപ്പത്ത് വൈകിട്ട് മൂന്നിന് വനംവകുപ്പ് മന്ത്രി കെ. രാജുവും, പട്ടാമ്പിയില്‍ അഞ്ചിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജാഥാ സ്വീകരണ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, പ്രൊഫ. പി.എ വാസുദേവന്‍, വി.ടി വാസുദേവന്‍ മാസ്റ്റര്‍, വിജയന്‍ കുനിശ്ശേരി, വി. ചാമുണ്ണി, ജോസ് ബേബി, കെ. മല്ലിക, ഒ.കെ സൈതലവി പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  2 days ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  2 days ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  2 days ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  2 days ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  2 days ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  2 days ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  2 days ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  2 days ago