യു.എസ്-ചൈന വ്യാപാര ചര്‍ച്ച അടുത്തയാഴ്ച
ബെയ്ജിങ്: യു.എസ്-ചൈന വ്യാപാര ചര്‍ച്ച ഈ മാസം ഏഴ്, എട്ട് തിയതികളില്‍ നടക്കുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം. ഇറക്കുമതി തീരുവ ചുമത്തലുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായ സാഹചര്യത്തിലാണു മികച്ച ബന്ധം സ്ഥാപിക്കാന്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.
യു.എസ് വ്യാപാര പ്രതിനിധി ജെഫ്രി ജെറിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനയിലേക്കു ചര്ച്ചയ്ക്കെത്തുകയെന്നു വാണിജ്യ മന്ത്രാലയം അറിയിച്ചു. ചര്‍ച്ച നടത്തുന്ന തിയതികള്‍ ഇന്നലെ രാവിലെ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലൂടെ തീരുമാനിച്ചെന്ന് മന്ത്രാലയം അറിയിച്ചു. ഇറക്കുമതി തീരുവ ചുമത്തലുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെയും ജിന്‍പിങ്ങിന്റെയും ഇടയില്‍ നടന്ന ചര്‍ച്ചയിലൂടെയാണു തീരുമാനിച്ചത്. അര്‍ജന്റീനയില്‍ 20 ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."