HOME
DETAILS

ജില്ലയില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളാകുന്നു

  
backup
February 20 2017 | 21:02 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0

 

ആലപ്പുഴ : ജില്ലയില്‍ ലീഗ് - കോണ്‍ഗ്രസ് ബന്ധം വഷളാകുന്നു.ജംബോ ഭാരവാഹികളുടെ മേല്‍ കോണ്‍ഗ്രസിന് നിയന്ത്രണം നഷ്ടപ്പെട്ടെന്നും ലീഗ്. പാര്‍ട്ടി പരിപാടികള്‍ക്കു പുറമെ യു ഡി എഫ് പരിപാടികളിലും ജംബോ നേതാക്കളുടെ തളളികയറ്റം വര്‍ദ്ധിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസ് നേതൃത്വത്തിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന വാദമാണ് ലീഗ് ഉയര്‍ത്തുന്നത്. സമീപകാലത്ത് ജില്ലയില്‍ വി ഡി സതീഷനും അനൂപ് ജേക്കബും നയിച്ച മേഖലാ ജാഥയില്‍ ലീഗ് പ്രതിനിധിക്ക് പ്രസംഗിക്കാന്‍ അവസരം നഷ്ടപ്പെട്ടത് ലീഗ് അണികള്‍ക്കിടയില്‍ കനത്ത അമര്‍ഷത്തിനിടയാക്കി. പിന്നീട് വഴിപാടായി മാത്രമാണ് ലീഗ് പ്രതിനിധി ജാഥയ്‌ക്കൊപ്പം സഞ്ചരിച്ചത്. ഇപ്പോള്‍ മണ്ഡലതല പരിപാടികളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേതാക്കളും പ്രവര്‍ത്തകരും ജില്ലാ നേതൃത്വത്തെ അറിയിച്ചതോടെയാണ് ലീഗ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരാതി പരിഗണിച്ച് ഇന്നലെ ചേര്‍ത്തലയില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗം മുസ്ലിം ലീഗ് ബഹിഷ്‌ക്കരിച്ചു.
അവഗണയില്‍ പ്രതിഷേധിച്ച് ജില്ലയിലെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടതില്ലെന്നും ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഘടകകക്ഷികളെ തികച്ചും അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ലീഗിലെ ഒരു ഉന്നതന്‍ വ്യക്തമാക്കി. കേണ്‍ഗ്രസിലെ നേതാക്കളുടെ വന്‍നിര ഘടകകക്ഷികളുടെ അവസരം തട്ടിയെടുക്കുന്നതെന്ന പ്രധാന ആക്ഷേപം യു ഡി എഫില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാന കക്ഷിയായ ലീഗ് കടുത്ത നിലപാടിലേക്ക് കാര്യങ്ങള്‍ നീക്കിയത്. ഇത് ജില്ലയിലെ യു ഡി എഫിന്റെ കെട്ടുറപ്പിനെ തന്നെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഡി സി സി യില്‍ നടന്ന തച്ചടിപ്രഭാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ബി രാജശേഖരനും ഷെയ്ക്ക് പി ഹാരിസും മറ്റ് ഘടകകക്ഷി നേതാക്കളും ജംബോ നേതാക്കളുടെ തളളികയറ്റത്തോടെ പിന്നോക്കം പോകുന്നത് കാഴ്ച ദയനീയമായി. ഇവരില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ചും മറ്റുളളവര്‍ മുഖംതുടച്ചും സ്വയം പിന്‍വാങ്ങി. കോണ്‍ഗ്രസിലെ തന്നെ ചില പ്രധാന നേതാക്കള്‍ക്ക് ഇടംകണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുളളതാണ് യാഥാര്‍ത്ഥ്യം. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് നല്‍കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നത് ഘടകകക്ഷികളാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നടത്തിയ ഉപവാസ സമരത്തില്‍ മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാര്യവും ലീഗ് നേതൃത്വം ചെന്നിത്തലയെ ധരിപ്പിച്ചിട്ടുണ്ട്.

 

 

.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago