പുറക്കാട് കാര്‍ അപകടം ഒരു ഗ്രാമത്തെ മുഴുവന്‍ ദുഖ:ത്തിലാഴ്ത്തി
കായംകുളം: കൂടെ യാത്ര ചെയ്ത ഭര്‍ത്താവ് മരണപ്പെട്ടതറിയാതെ ദേവിക പരുക്കുകളോടെ ആശുപത്രിയില്‍. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ ദേശീയ പാതയില്‍ പുറക്കാട്ടു നടന്ന വാഹനാപകടത്തില്‍ ദേവികയുടെ ഭര്‍ത്താവ് കൃഷ്ണപുരം കാപ്പില്‍ മേക്ക് വേടന് തറയില്‍ ദയാനന്ദന്റെ മകന് ദീപു(29)വും ദേവികയുടെ ബന്ധു കോട്ടയം മാങ്ങാനം ചെമ്പകശേരില്‍ രാജ (48)നും മരണമടഞ്ഞത്. സൗദിയില്‍ നിന്നും അവധിക്കു വന്ന ദേവികയുടെ സഹോദരന് പുള്ളിക്കണക്ക് കൊട്ടാരത്തില്‍ പടീറ്റതില്‍ വിപിന്‍ വിശ്വനാഥനെ (വിഷ്ണു) നെടുമ്പാശേരിയില്‍ നിന്നും കൂട്ടിക്കൊണ്ടുവരവെ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ നിന്നും ഇവരെ നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദീപുവും രാജനും മരണമടഞ്ഞു. വിപിന്‍,ദേവിക ബന്ധു ശങ്കര്‍ (18) എന്നിവരും കാറിലുണ്ടായിരുന്നു. വിപിന്‍, ദേവിക എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശങ്കറിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവരില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച നമ്പരില്‍ വിളിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളം ആലപ്പുഴയിലെത്തി. വിപിനെയും കൂട്ടി വരാന്‍ ആഹ്ലാദത്തോടെ പോയവര്‍ അപകടത്തില്പ്പെട്ടതറിഞ്ഞാണ് ഇന്നലെ നാടുണര്‍ന്നത്.കഴിഞ്ഞ ഏപ്രില്‍ ആയിരുന്നു ദേവികയും ദീപുവും തമ്മിലുള്ള വിവാഹം. ദീപു അലൂമിനിയം ഫാബ്രിക്കേറ്ററായി നാട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.രാജന് പെയിന്റിംഗ് കോണ്‍ട്രാക്ടറായിരുന്നു. വിപിനിനെ വിമാനതവളത്തില്‍ നിന്നും വിളിച്ചു കൊണ്ടുവരാന്‍ രാജന് ഞായറാഴ്ച സന്ധ്യയോടെയാണ് പുള്ളിക്കണക്കില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."