HOME
DETAILS

ആഘാതം എത്രയുണ്ടാകും? ആശങ്കയോടെ ഒരു ഗ്രാമം

  
backup
January 11 2020 | 03:01 AM

%e0%b4%86%e0%b4%98%e0%b4%be%e0%b4%a4%e0%b4%82-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%81%e0%b4%82-%e0%b4%86%e0%b4%b6%e0%b4%99

 

 


കൊച്ചി: വിദേശരാജ്യങ്ങളില്‍ വന്‍കിട കമ്പനികള്‍ ബഹുനില കെട്ടിടങ്ങള്‍ ഞൊടിയിടയില്‍ തകര്‍ത്തുതരിപ്പണമാക്കുന്നത് യൂട്യൂബിലും മറ്റും കണ്ടാണ് മലയാളിക്കു പരിചയം. ഇന്ന് നമ്മുടെ നാട്ടിലും ഇതിന് നേര്‍ക്കാഴ്ച ഒരുങ്ങുകയാണ്. ആര്‍ട്ടിഫിഷ്യല്‍ നോണ്‍ ന്യൂക്ലിയര്‍ എക്‌സ്‌പ്ലോഷന് സമാനമായ സ്‌ഫോടനമാണ് നടക്കുക. ഇത്തരം സ്‌ഫോടനങ്ങളില്‍ ഭൂരിഭാഗത്തിലും അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. മരടിലും അമോണിയം നൈട്രേറ്റ് എമല്‍ഷനാണ് ഉപയോഗിക്കുന്നത്.
ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവിന്റെ അളവ് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 500 കിലോ വരെയാകാമെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.
വിദേശത്ത് അമോണിയം നൈട്രേറ്റ് എമല്‍ഷന്‍ സ്‌ഫോടനങ്ങളില്‍ വന്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അതൊക്കെ ടണ്‍ കണക്കിനാണെന്ന് സമാധാനിക്കാം. ഭീകരന്‍മാര്‍ സ്‌ഫോടനത്തിനുപയോഗിക്കുന്നതും ഇത്തരം പദാര്‍ഥങ്ങളാണ്.മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ കോടതി നടപടിയുണ്ടാകാതെ എത്രയുംവേഗം പൊളിച്ചുനീക്കുകയെന്ന ഒരൊറ്റ അജന്‍ഡ മാത്രമേ സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നുള്ളൂ. മുന്‍ പിന്‍ നോക്കാതെയുള്ള നടപടി കോടതിയുടെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനാണെന്നു വ്യക്തം. എങ്കിലും അവശേഷിക്കുന്ന ചോദ്യം ഒരു ഗ്രാമത്തിന്റേതാണ്. ഇവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായേക്കാവുന്ന, ജീവിതോപാധികള്‍ക്കുണ്ടായേക്കാവുന്ന, പരിസ്ഥിതിക്കുതന്നെ കോട്ടം തട്ടിയേക്കാവുന്ന ഭവിഷ്യത്തുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഒരു ഫ്‌ളാറ്റിന്റെ കാര്‍പാര്‍ക്കിങ്ങും പൂളും പൊളിച്ചപ്പോള്‍ത്തന്നെ വീടുകളുടെ ഭിത്തികള്‍ തകരുകയും അടിത്തറ പൊളിയുകയും ചെയ്തത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഫലം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് കോടതിയെയും സമീപിച്ചു. എന്നാല്‍, പൊളിക്കാര്യം മുറയ്ക്കു മുന്നോട്ടുപോയി. ഇന്ന് ആദ്യ സ്‌ഫോടനത്തിനായുള്ള സൈറണ്‍ മുഴങ്ങുമ്പോള്‍ ഇന്നാട്ടുകാരുടെ ഉള്ളൊന്നു പിടയും. ഇവര്‍ മനസില്‍ കാണുന്നത് ഒരു സുനാമിയെയോ ഭൂമികുലുക്കത്തെയോ ഒക്കെയാണ്. കാരണം നമുക്ക് ഇത് പുതുതാണ്. ഒന്നും സംഭവിക്കില്ലെന്നുള്ളത് അധികൃതരുടെ ഒരുറപ്പുമാത്രം, അഥവാ അനുമാനം മാത്രം.
ചതുപ്പുനിലത്തിലാണ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയതെന്നതിനാല്‍ സ്‌ഫോടനത്തിന്റെ ആഘാതം ചതുപ്പില്‍ കൂടുതല്‍ സഞ്ചരിക്കില്ലെന്നാണ് അനുമാനം. എന്നാല്‍, ചതുപ്പില്‍ ശക്തമായ കോണ്‍ക്രീറ്റില്‍ കെട്ടിപ്പൊക്കിയ സൗധം ഒരു ജീവിതകാലത്തേക്ക് ലക്ഷ്യമാക്കിയുള്ളതായിരുന്നു. ആഘാതം കുറയ്ക്കാന്‍ സ്‌ഫോടനം നടക്കുന്ന പ്രദേശത്തിനുചുറ്റും കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ടെങ്കിലും പ്രകമ്പനങ്ങള്‍ സഞ്ചരിക്കുക ഭൂമി കുലുക്കത്തിനു സമാനമാവും. വിദേശരാജ്യങ്ങളില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് ഇത്ര ഭാരമില്ലെന്ന പ്രത്യേകതയുണ്ട്.
രണ്ടു കിലോമീറ്ററോളം സ്‌ഫോടന ശബ്ദം കേള്‍ക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ക്ഷേത്രങ്ങളിലെയും മറ്റും വെടിക്കെട്ടുകളോട് ചെകിടുമറച്ച് ഓടുമ്പോള്‍ ഈ ശബ്ദം എത്രമാത്രമായിരിക്കും. സ്‌ഫോടനം നടക്കുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ആര്‍ക്കും പ്രവേശനമില്ല. വിമാനങ്ങള്‍ നിര്‍ത്തിവച്ചു. വാഹന ഗതാഗതം തടയപ്പെട്ടു. ജലഗതാഗതം ഇല്ല.
പരിസരത്ത് എല്ലാ വീട്ടിലും ജീവജാലങ്ങളുള്‍പ്പെടെ ഒഴിപ്പിക്കപ്പെട്ടു. സ്‌കൂളുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശിക്കപ്പെട്ടു. 144 പ്രഖ്യാപിച്ച് സകലയിടത്തും പൊലിസ് വിന്യാസം. യുദ്ധസമാനമായ അന്തരീക്ഷം തന്നെയാണ് മരടില്‍. സ്‌ഫോടന സ്ഥലത്തിന് നൂറുമീറ്ററിനപ്പുറമുള്ള പാലം സ്‌ഫോടനം അതിജീവിക്കുമോ.
പ്രശ്‌നം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് മാത്രമേ പൊളിക്കുന്നവര്‍ക്കും അധികൃതര്‍ക്കും പറയാന്‍ കഴിയൂ. ഇനി മരടിന് സമാധാനിക്കണമെങ്കില്‍ ഈ ഒരുദിനം കഴിഞ്ഞുകിട്ടണം. നാളെ ഇനിയും സഫോടനം നടക്കാനിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് മരടിലെ പരിസ്ഥിതി ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ ഒരുമാസത്തിനകം പൊളിച്ചുമാറ്റണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. തുടര്‍ന്ന് 138 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് സെപ്റ്റംബറില്‍ അന്ത്യശാസനം എത്തിയതോടെയാണ് ഫ്‌ളാറ്റ് പൊളി ഊര്‍ജിതമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  39 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  44 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago