'മലയാണ്മ 2017' ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി 'മലയാണ്മ 2017' എന്ന പേരില്‍ മലയാളം മിഷന് സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് പ്രവാസി മലയാളികള്‍ക്കായി 22, 23 തിയതികളിലായി ശില്പശാലയും സംഘടിപ്പിക്കും. ശില്പശാല നാളെ രാവിലെ 11.30ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും.
ഇന്ന് വൈകിട്ട് 4.30ന് മാധ്യമങ്ങളുമായുള്ള മലയാളം രൂപപരിണാമങ്ങള്‍ സെമിനാര്‍ ഭാഷാപോഷിണി എഡിറ്റര്‍ കെ.സി. നാരായണന് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ പി.എം. മനോജ്, എം.ജി. രാധാകൃഷ്ണന്, എം.എസ്. ശ്രീകല, പി.ടി. നാസര്‍, സെബിന് എ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. 23ന് ഉച്ചയ്ക്ക് 12.30ന് മാതൃഭാഷയും പ്രവാസികളും എന്ന വിഷയത്തില്‍ പ്രൊഫ. വി. മധുസൂദനന് നായരും, കേരളത്തിന്റെ പ്രവാസ സംസ്കാരം എന്ന വിഷയത്തില്‍ പ്രൊഫ. വി.എന്‍. മുരളിയും പങ്കെടുക്കും. സാംസ്കാരിക പരിപാടികള്‍, സിനിമാ പ്രദര്‍ശനം പുസ്തകമേള എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."