വെള്ളമില്ല: പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടി സപ്ലൈകോ വനിതാ ജീവനക്കാര്‍
മുക്കം: പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സ്ഥാപനത്തില്‍ വെള്ളവും പ്രാഥമിക കൃത്യം നിര്‍വഹിക്കാനും സംവിധാനമില്ലാത്തതിനാല്‍ ജീവനക്കാര്‍ ദുരിതത്തില്‍. സപ്ലൈകോ മെഡിക്കല്‍ ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലായി 12 ജീവനക്കാരാണുള്ളത്. ഇതില്‍ 10 പേരും വനിതകളാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് സപ്ലൈകോയിലേക്കുള്ള വെള്ളം മുടങ്ങിയത്. കെട്ടിടത്തിലെ പമ്പുസെറ്റ് കേടുവരികയും 7000 രൂപ നല്കി പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന്റെ പകുതി തുകയായ 3500 രൂപ സപ്ലൈകോ നല്‍കണമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ജീവനക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ ഇവിടേക്കുള്ള വെള്ളം റദ്ദ് ചെയ്തു.
പ്രാഥമിക കൃത്യങ്ങള്‍ക്കായി അയല്‍വീടുകളും കടകളും അന്വേഷിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ ജീവനക്കാര്‍. പാക്കിങ് ജോലിക്കും മറ്റുമായി രാവിലെ ഒന്പതിനെത്തുന്ന വനിതാ ജീവനക്കാര്‍ വൈകിട്ട് ആറോടെയാണു തിരിച്ചുപോകുന്നത്.
നേരത്തെ കെട്ടിടത്തിന്റെ മുന്‍വശത്തെ കടയില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ഷോപ്പ് ആരുടെയും ശ്രദ്ധയെത്താത്ത ഭാഗത്തേക്ക് മാറ്റിയത് കച്ചവടം വലിയ രീതിയില്‍ കുറയാന്‍ കാരണമായിരുന്നു. ഇതില്‍ നിന്നു മോചനം നേടിവരുന്നതിനിടെയാണു ജീവനക്കാര്‍ക്ക് ദുരിതമായി വെള്ളം നിര്‍ത്തലാക്കിയത്. സംഭവത്തിനു പരിഹാരമാവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാനെ ജീവനക്കാര്‍ സമീപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."