പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി ലാഭിക്കണം: ഗണേഷ്‌കുമാര്‍: എം.എല്‍.എ
തിരുവനന്തപുരം: പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി ലാഭിക്കാമെന്ന ആശയം 14 വര്‍ഷത്തിനുമുമ്പ് അവതരിപ്പിക്കപ്പെട്ടതാണെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ. ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘടിപ്പിച്ച വൈദ്യുതി സുരക്ഷാവാര പ്രദര്‍ശനം വെള്ളയമ്പലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതിക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇലക്ട്രിക് ലൈനുകള്‍ ഭൂമിക്കടിയിലൂടെ സുരക്ഷിതമായി സ്ഥാപിക്കുക, ഡാമില്‍നിന്നും കനാലുകളിലേക്ക് തുറന്നുവിടുന്ന വെള്ളത്തില്‍നിന്നും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്നീ വിഷയങ്ങള്‍ വളരെ ഗാഢമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം സോളാര്‍ പാനല്‍ റൂഫ് ചെയ്ത് സ്റ്റേഡിയത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന നൂതനാശയവും അദ്ദേഹം പരാമര്‍ശിച്ചു. അഡീഷണല്‍ ചീഫ് കെ.പി രാഘവന്‍ അധ്യക്ഷത വഹിച്ചു. അനെര്‍ട്ട് ഡയറക്ടര്‍ ഹരികുമാര്‍, ജില്ലാ ഓഫിസ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."