പ്രൊഫ. ശോഭീന്ദ്രന് പരിസ്ഥിതി അവാര്‍ഡ്
കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന് ദേശീയപ്രാധാന്യമുള്ള പരിസ്ഥിതി അവാര്‍ഡ്. ബീജാപൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് വികാസ് സംഘത്തിന്റെ അഞ്ചാമത് ഭാരതീയ സംസ്‌കൃതി ഉത്സവിനോട് അനുബന്ധിച്ചായിരുന്നു പുരസ്‌കാരം നല്‍കിയത്. പ്രകൃതിയിലും കൃഷിയിലും ഊന്നി ഗ്രാമ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അയ്യായിരത്തിലധികം സംഘടനകളുടെ കൂട്ടായ്മയാണ് ഭാരത് വികാസ് സംഘം.
ഓരോ സംസ്ഥാനത്തെയും പരിസ്ഥിതി രംഗത്തും കൃഷി രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയ ആളുകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ബീജാപ്പുരില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. പ്രൊഫ. ശോഭീന്ദ്രന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ധനതത്വശാസ്ത്ര വിഭാഗം മേധാവിയായിരിക്കെ പെന്‍ഷന്‍ പറ്റിയ അദ്ദേഹം കോളേജ് സേവന കാലത്ത് തുടങ്ങിവച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മുടങ്ങാതെ തുടര്‍ന്നു വരുന്നു. പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ഗ്രീന്‍ കമ്യൂണിറ്റിയുടെ സംസ്ഥാന ചീഫ് കോഓര്‍ഡിനേറ്റര്‍ ആണ് അദ്ദേഹം. നിലവില്‍ കേരള സര്‍ക്കാരിന്റെ വനംവന്യജീവി ബോര്‍ഡ് അംഗമാണ്.ദേശീയ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. കേരളത്തില്‍നിന്നും കൃഷി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചത് മികച്ച ജൈവ കര്‍ഷകനായ കൊയിലാണ്ടി സ്വദേശി കെ പി ഉണ്ണി ഗോപാലന് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."