വിറച്ച് വയനാട്
കല്‍പ്പറ്റ: അതിവര്‍ഷവും പ്രളയവും കഴിഞ്ഞ് ശാന്തമായ വയനാട് കൊടും തണപ്പിന്റെ പിടിയില്‍. വയനാട്ടില്‍ ഊട്ടിക്ക് സമാനമായ കഠിനമായ തണുപ്പാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്.
മഞ്ഞുവീഴ്ചയും ശക്തമാണ്. പതിനേഴ് ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ താപനില. നേരത്തെ നവംബര്‍ അവസാനത്തോടെ ആരംഭിച്ചിരുന്ന ശൈത്യകാലം ഇത്തവണ അല്പം വൈകിയാണെത്തിയത്.
ഡിസംബര്‍ 31ഓടെയാണ് ജില്ലയില്‍ രാവിലെയും വൈകിട്ടും അതിശൈത്യം അനുഭപ്പെട്ടു തുടങ്ങിയത്. വൈകുന്നേരത്തോടെ തണുപ്പ് ആരംഭിച്ച് രാത്രിയിലും രാവിലേയുമായാണ് അതിശൈത്യം അനുഭവപെടുന്നത്. പഴയ വയനാടന്‍ കാലവസ്ഥയാണ് ഇപ്പോള്‍ അനുഭവപെടുന്നതെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വരാനിരിക്കുന്ന വരള്‍ച്ചയുടെ മുന്നറിയിപ്പാണ് കടുത്ത തണുപ്പെന്നും വിലയിരുത്തപ്പെടുന്നുണ്ട്. തണുപ്പ് വര്‍ധിച്ചതോടെ തീ കായല്‍ സംഘങ്ങളും ജില്ലയിലെ പതിവ് കാഴ്ചയായിരിക്കുകയാണ്.
തണുപ്പേറിയതോടെ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."