HOME
DETAILS

കണ്ണൂര്‍ ബൈപാസ് പ്രവൃത്തി നിലച്ചു

  
backup
February 21, 2017 | 6:27 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഗതാഗതകുരുക്കിനു പരിഹാരം കാണാന്‍ ആവിഷ്‌കരിച്ച കണ്ണൂര്‍ ബൈപാസ് പദ്ധതിയുടെ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.
അവസാനഘട്ടമായി ജെ.ടി.എസ് മുതല്‍ കുറുവ പാലം വരെയുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തിയാണ് അധികൃതരുടെ അനാസ്ഥ കാരണം കരാറുകാര്‍ നിര്‍ത്തി വെച്ചത്. പ്രധാനമായി കെ.എസ്.ഇ.ബിയുടെ പോസ്റ്റുകള്‍ മാറ്റാത്തതാണ് പ്രവൃത്തി മുടങ്ങാന്‍ കാരണം. ടാര്‍ ചെയ്യാനുള്ള വീതി നിലവില്‍ റോഡിനുണ്ടെങ്കിലും റോഡിലെ പോസ്റ്റുകള്‍ മാറ്റാതെ ടാറിങ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കെ.എസ്.ഇ.ബിയില്‍ പണം കെട്ടിവെച്ച് നാളേറെയായിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ നടപടിയും സ്വീകരിക്കുന്നില്ല.
ഇതേ ഭാഗത്ത് ചില കെട്ടിടങ്ങള്‍ കൂടി പൊളിച്ചു മാറ്റാനുമുണ്ട്. കെട്ടിടങ്ങളും മതിലുകളും പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടും ചിലര്‍ അനാവശ്യതടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണവുമുണ്ട്. എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ ആയിരിക്കേ അനുമതി നേടി പ്രവൃത്തിയാരംഭിച്ച പദ്ധതിയാണ് അവസാനഘട്ടത്തില്‍ മുടങ്ങിയിരിക്കുന്നത്.
പുതിയതെരു സ്‌റ്റൈലോ കോര്‍ണര്‍ മുതല്‍ താഴെ ചൊവ്വ വരേയുള്ള പ്രവൃത്തിയും പുതിയതെരു ഹൈവേ ജങ്ഷന്‍ മുതല്‍ കണ്ണൂര്‍ സിറ്റി വരെയുള്ള പ്രവൃത്തിയും കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയായിരുന്നു. 2016 ജനുവരിയിലാണ് 15 കോടി രൂപ ചെലവില്‍ കണ്ണൂര്‍ ബൈപാസ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago