50 കോടി അനുവദിക്കണം
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതങ്ങളിലെ വന്യജീവികളുടെ ആക്രമത്തില്‍ നിന്നു മനുഷ്യ ജീവനെയും കൃഷിയെയും രക്ഷിക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപ അനുവദിക്കണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ ധനകാര്യ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ വന്യ
ജീവി സങ്കേതങ്ങള്‍ കര്‍ണാടക വനപ്രദേശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഒരു മാസത്തിനിടയില്‍ രണ്ടു പേര്‍ക്ക് ആനയുടെ ആക്രമത്തില്‍ ജീവന് നഷ്ടപ്പെട്ടെന്നും മുന്‍ വര്‍ഷങ്ങളിലും വന്യജീവികളുടെ ആക്രമങ്ങളില്‍ ആളുകള്‍ മരിക്കുകയും ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടി കാട്ടി. ഇതിന്
പരിഹാരം കാണാന്‍ ശക്തമായ കരിങ്കല്‍ മതില് നിര്‍മിക്കണമെന്നും നിലവില്‍ 15 കിലോമീറ്ററോളം സ്ഥലങ്ങളില്‍ കരിങ്കല്‍ മതില് നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്നും ബാക്കി സ്ഥലങ്ങളില്‍ കൂടി കരിങ്കല്‍ മതില് നിര്‍മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വന്യജീവികളുടെ ആക്രമണങ്ങളില്‍ സംഭവിക്കുന്ന കൃഷിനാശവും മേഖലയില്‍ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."