കാസര്‍കോട് സമാധാനത്തിലേക്ക്
കാസര്‍കോട്: നവോത്ഥാന സംരക്ഷണ സമിതി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനു ശേഷം ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു നേരിയ ശമനം. ഇന്നലെ ജില്ലയില്‍ ഒറ്റപ്പെട്ട അക്രമം മാത്രമാണ് ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മഞ്ചേശ്വരം താലൂക്കില്‍ ഇന്നലെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ശേഷം രൂക്ഷമായ അക്രമസംഭവങ്ങള്‍ക്ക് ഇന്നലെയോടെ അറുതി വന്നിട്ടുണ്ട്. അക്രമവും സംഘര്‍ഷവും നടന്ന മേഖലകളെല്ലാം സാധാരണ നിലയിലേക്കു നീങ്ങിയെങ്കിലും പൊലിസ് ജാഗ്രത തുടരുകയാണ്.
കാസര്‍കോട് താലൂക്കിലും ഇന്നലെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരേ കല്ലേുണ്ടായി. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കാസര്‍കോട്ടുനിന്ന് മംഗളുരുവിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസുകള്‍ തകര്‍ന്നു.
ഉപ്പള നയാബസാറില്‍ ട്യൂഷന്‍ സെന്ററിനു നേരെ അക്രമമുണ്ടായി. ട്യൂഷന്‍ സെന്ററിലെ ഇരിപ്പിടവും മറ്റും അക്രമികള്‍ നശിപ്പിച്ചു. നയാബസാറിലെ മുജാഹിര്‍ ഹുസൈന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍സ്റ്റോം ട്യൂഷന്‍ സെന്ററിനു നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വ്യാഴാഴ്ച ക്ലാസ് നടക്കുന്ന സമയത്ത് ഒരു സംഘം ഇവിടെയെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുമ്പള പൊലിസ് സ്ഥലത്തെത്തി. ബി.സി റോഡ്, മധൂര്‍ റോഡ്, ഷിറിയ കുന്ന്, ബായാര്‍, ബന്തിയോട് എന്നിവിടങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലെത്തി. ഏതാനും പേര്‍ക്ക് നിസാര പരുക്കുണ്ട്. കുമ്പളയില്‍ വ്യാഴാഴ്ച വൈകുന്നേരം വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിനു നേരേ കല്ലേറുണ്ടായി. ബന്തിയോട് ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ ബെല്‍ഗാമിലെ രാജേന്ദ്ര ഷെട്ടിക്ക് (42) പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."