HOME
DETAILS

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

  
Web Desk
June 28 2025 | 14:06 PM

Bear Attack in Nelliyampathy Avoid Unnecessary Venturing Out Alert Issued

 

പാലക്കാട്: കരടിയുടെ ആക്രമണത്തെ തുടർന്ന് നെല്ലിയാമ്പതി പ്രദേശത്ത് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ രാത്രി സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും, പുറത്തിറങ്ങേണ്ടി വന്നാൽ ടോർച്ച് കൈവശം കരുതണമെന്നും ആരോഗ്യ വകുപ്പ്, വനം വകുപ്പ്, പാടഗിരി ജനമൈത്രി പൊലീസ് എന്നിവർ സംയുക്തമായി നിർദേശിച്ചു.

കൂടാതെ, വരും ദിവസങ്ങളിൽ സ്കൂൾ അസംബ്ലികളിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസുകളും ജാഗ്രതാ നിർദേശങ്ങളും നൽകുമെന്ന് നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പ്രദേശവാസികളോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിക്ക് ഗുരുതര പരുക്കേറ്റിരുന്നു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സുരേന്ദ്ര ബാബു (57) ആണ് ആക്രമണത്തിൽ പരുക്കേറ്റത്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളോടെ ഗുരുതരാവസ്ഥയിൽ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) പ്രാഥമിക ചികിത്സ നൽകിയ ശേഷം സുരേന്ദ്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  11 hours ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  11 hours ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  11 hours ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  11 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  12 hours ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  12 hours ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  12 hours ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  13 hours ago
No Image

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  13 hours ago
No Image

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

National
  •  14 hours ago