മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; കടങ്ങള്‍ക്ക് മൊറട്ടോറിയം നീട്ടി
തൊടുപുഴ: മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വര്‍ത്തേക്കുകൂടി നീട്ടി സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം. ഇക്കാലയളവില്‍ ജപ്തി ഉള്‍പ്പടെയുള്ള റിക്കവറി നടപടികള്‍ പാടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.പി.കെ ജയശ്രീ ഉത്തരവിട്ടു.
മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 2008 ഡിസംബര്‍ 31 വരെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ ഇതിന്റെ പരിധിയില്‍ വരും.
2019 ഡിസംബര്‍ 31 ന് അവസാനിച്ച മോറട്ടോറിയം കാലാവധി 2020 ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും പാലിക്കുന്നുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കേണ്ടതാണെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ല്‍ കേരള നിയമസഭ പാസാക്കിയ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്‍ പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."