ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി വാട്ടര്‍ എ.ടി.എം കൗണ്ടറുകള്‍
ആലപ്പുഴ: ജില്ലയിലെ വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം വാട്ടര്‍ എ.ടി.എം കൗണ്ടറുകള്‍ സ്ഥാപിക്കണമെന്ന ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസിന്റെ ആവശ്യത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം.
ജില്ലയിലെ വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്ത തലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് പ്രാഥമിക ചിലവിനായി 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നേരത്തെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയിട്ടുള്ളതാണ്. ജലസ്രോതസുള്ള സ്ഥലത്ത് വാട്ടര്‍ എ.ടി.എം കൗണ്ടറുകള്‍ സ്ഥാപിച്ച് അതിലൂടെ വെള്ളം ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് നല്‍കുന്നതാണ് പദ്ധതി.കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ ഫലപ്രദമായി ഇത് നടപ്പിലാക്കിയാല്‍ ശുദ്ധജല ദൗര്‍ലഭ്യം ഒരു പരിധി വരെ മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."