പി.ഡി.പി ജില്ലാ സെക്രട്ടറിയുടെ വീടിന് ബോബേറ്; വീടിന്റെ ഭിത്തിയും ജനാലകളും കാറും തകര്‍ന്നു
കഴക്കൂട്ടം: പി.ഡി.പി ജില്ലാ സെക്രട്ടറി പാച്ചിറ സലാവുദ്ദീന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ഭിത്തിയും ജനാലകളും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ന്നു. വീട്ടുകാര്‍ ഉറക്കതിലായിരുന്ന സമയത്ത് ഇന്നലെ സലാഹുദ്ദീന്റെ പള്ളിപ്പുറത്തെ വീട്ടില്‍ പുലര്‍ച്ചെ 1.45നായിലുന്നു അക്രമം. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.അണ്ടൂര്‍ക്കോണം ഭാഗത്ത് നിന്ന് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് ബോംബേറി നടത്തിയത്.
ഈ ദൃശ്യം വീട്ടിലെ സി.സി.ടി.വി കാമറയില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ട് തവണയായാണ് ഉഗ്രശേഷിയുള്ള അമിട്ടുപോലുള്ള ഏതോ സ്‌ഫോടക വസ്തു വീടിന് നേരെ എറിഞ്ഞത്. സലാവുദ്ദീനും കുടുംബവും ആദ്യത്തെ സ്‌ഫോടന ശബ്ദം കേട്ട് ഉണര്‍ന്നതിന് പിന്നാലെയാണ് രണ്ടാമതും അക്രമമുണ്ടായത്. വീടിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.രാത്രിയിലുണ്ടായ ഉഗ്ര സ്‌ഫോടനം പരിസരവാസികളെ പരിഭ്രാന്തരാക്കി. അക്രമത്തിനുശേഷം ഇരുവരും ബൈക്കില്‍ അണ്ടൂര്‍ക്കോണം ഭാഗത്തേക്കാണ് മടങ്ങി പോകുന്നതും കാമറ ദൃശ്യത്തിലുണ്ട്. വിവരമറിഞ്ഞ് മംഗലപുരം പൊലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. തകര്‍ന്ന വീടും കാറും പരിശോധിച്ച പൊലിസ് സംഘം ഇന്ന് ഫോറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ കൂടുതല്‍ തെളിവെടുപ്പ് നടത്തും.
കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് നടന്ന യൂത്ത് ലീഗ് മാര്‍ച്ചുമായി ബന്ധപ്പെട്ട് വടക്കന്‍ ജില്ലകളില്‍ നിന്നെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരും പി.ഡി.പി പ്രവര്‍ത്തകരും തമ്മില്‍ കണിയാപുരത്ത് സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഹര്‍ത്താലിന്റെ മറവില്‍ ഇന്നലെയുണ്ടായ അക്രമമെന്ന് കരുതുന്നതായി പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."