HOME
DETAILS
MAL
റിയാദിനെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും
backup
February 21 2017 | 09:02 AM
ജിദ്ദ: ദക്ഷിണ-ഉത്തര റെയില്‍വേ ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. നിത്യവും യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള പാസഞ്ചര്‍ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാവുക. 1250 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പാതയാണിത്. അല്‍ ഖുറയത് മുതല്‍ അല്‍ ജൗഫ്, ഹെയ്ല്‍, അല്‍ഖാസിം മേഖലകളിലൂടെ റിയാദിലെത്തിച്ചേരും.
പന്ത്രണ്ട് കോച്ചുകളുളള ട്രെയിനാകും സര്‍വീസ് നടത്തുക. ഇതില്‍ ഭിന്ന ശേഷിക്കാര്‍ക്കുളള മൂന്ന് ഇടങ്ങളുണ്ടാകും. ഇതിന് പുറമെ പ്രാര്‍ത്ഥിക്കാനുളള മൂന്ന് ചെറു സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവിടെയും ഭിന്നശേഷിക്കാര്‍ക്ക് യാത്രയ്ക്കായി ഉപയോഗിക്കാം. ഇതിലൂടെ റോഡപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്ക് വയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."