HOME
DETAILS

ജെഎന്‍യു ആക്രമണം: ദൃശ്യങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ആപ്പിള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് ഹൈക്കോടതി നോട്ടിസ്

  
backup
January 13 2020 | 08:01 AM

national-hc-notice-to-whatsapp-google-apple-delhi-police1

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്നും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ നടപടി.

ജെ.എന്‍.യുവിലെ മൂന്ന് പ്രൊഫസര്‍മാരാണ് സി.സി.ടി.വി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജനുവരി 14നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.

പ്രൊഫസര്‍മാരുടെ ഹരജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഡല്‍ഹി പൊലിസില്‍നിന്നും വിശദീകരണം തേടി. സി.സി.ടിവി ദൃശ്യങ്ങള്‍ക്കായി സര്‍വകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ അധികൃതരില്‍നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമാണ് പൊലിസ് കോടതിയെ അറിയിച്ചത്. രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ആരാഞ്ഞ് വാട്‌സാപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

ജനുവരി അഞ്ചിനാണ് ഫീസ് വര്‍ദ്ധനക്കെതിരെ സമരം നടത്തികയായിരുന്ന വിദ്യാര്‍ത്ഥികളെ മുഖംമൂടി സംഘം അക്രമിച്ചത്. യൂനിയന്‍ പ3സിഡന്റുള്‍പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നില്‍ എ.ബി.വി.പി പ3വര്‍ത്തകരാണെന്നതിന്റെ തെളിവുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago