HOME
DETAILS
MAL
ഫ്ളാറ്റുകള്‍ പൊളിക്കേണ്ടിവന്നതില് ദു:ഖം; ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര
backup
January 13 2020 | 09:01 AM
ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ ഇല്ലാതാക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ചെയ്യേണ്ടിവന്നതാണ്. നടപടി തീരദേശ നിയമം ലംഘിക്കുന്നവര്‍ക്ക് പാഠമാകണമെന്നും സുപ്രിംകോടതി പറഞ്ഞു.
സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് മരടിലെ നാലു ഫ്ളാറ്റുകളും പൊളിച്ചുനീക്കിയതായി സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ പൂര്‍ണമായും മാറ്റിയ ശേഷം തുടര്‍നടപടിയെന്നും അരുണ്‍ മിശ്ര പറഞ്ഞു.
ഫ്ളാറ്റ് ഉടമകള്‍ക്ക് നല്കിയ 25 ലക്ഷം രൂപ താത്കാലിക ആശ്വാസമാണെന്നും കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."