യുവതീപ്രവേശനം: അക്രമ സംഭവങ്ങളില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസം നഗരത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2965 പ്രതികളില്‍ 151 പേരെ അറസ്റ്റ് ചെയ്തു. 47 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കരുതുല്‍ നടപടിയെന്ന നിലയില്‍ 22 കേസുകള്‍ എടുത്തിരുന്നു. മൊത്തം 48 പ്രതികളെ കരുതല്‍ നടപടിപ്രകാരം തടവിലാക്കിയിരുന്നു. അക്രമ സംഭവങ്ങളില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഗുരുവായൂര്‍ ട്രമ്പിള്‍ സി.ഐ പ്രേമനാഥന്റെ പരുക്കാണ് ഗുരുതരം. ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ജിന്റോ, അഭിലാഷ്, പീച്ചി എസ്.ഐ ബിപിന്‍ നായര്‍ എന്നിവരാണ് പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥര്‍. 109200 രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കേസുണ്ട്.
ഇതില്‍ ഏറ്റവും കൂടുതല്‍ തുകയുടെ നഷ്ടം ചെറുതുരുത്തി പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ തകര്‍ക്കുകയും മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്യതിനാണ് ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുള്ളത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അതീനതയിലുള്ള കരുമരക്കാട് ശിവക്ഷേത്രം ഓഫിസില്‍ ഉപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് 25000 രൂപയാണ് കണകാക്കിയിട്ടുള്ളത്. വടക്കാഞ്ചേരി പൊലിസ് സ്റ്റേഷന്റെ ജീപ്പ് തകര്‍ത്തതിന് ഒരുലക്ഷം 25000 രൂപ കണക്കാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."