ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാക്കള്‍ക്ക് മാലയിട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്
ഇടുക്കി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ അക്രമമഴിച്ചു വിട്ട ബിജെപി നേതാക്കളെ മാലയിട്ട് സ്വീകരിച്ചത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്. ഹര്‍ത്താലിനോടനുബന്ധിച്ച് ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് അറസ്റ്റിലായ ബി.ജെ..പി നേതാക്കളെയാണ് കോണ്‍ഗ്രസ് ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ഡി അര്ജുന് മാലയിട്ട് സ്വീകരിച്ചത്.
വ്യാഴാഴ്ച്ച നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ്. സുരേഷ്, ആര്.എസ്.എസ് കാര്യവാഹക് പ്രേംകുമാര്‍, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോള്‍ ചെറുതോണിയില്‍ നിന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ജാഥയായി പൊലീസ് സ്റ്റേഷനിലെത്തി ഇവരെ സ്വീകരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയത്.
തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തതും ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്.
എം.ഡി അര്ജുനന് കോണ്‍ഗ്രസിലെ ഇടുക്കിയുടെ വക്താവായാണ് അറിയപ്പെടുന്നത്. ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പോയത് സംബന്ധിച്ച് അറിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
എന്നാല്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ബി.ജെ.പി പ്രവര്‍ത്തകരെ സ്വീകരിച്ചതെന്നും മറ്റ് ഇരുപത്തഞ്ചോളം അംഗങ്ങള്‍ തന്നോടൊപ്പമുണ്ടായിരുന്നെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു എം.ഡി അര്‍ജുനന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."